ജോഹന്നസ്ബര്‍ഗ്: വാന്‍ഡറേഴ്സിലെ അതിവേഗപിച്ചില് മുഹമ്മദ് ഷമി നയിച്ച ഇന്ത്യന്പേസ്ബാറ്ററിയുയര്ത്തിവിട്ട കൊടുങ്കാറ്റില്‍ ദക്ഷിണാഫ്രിക്കയുടെ വിജയമോഹങ്ങള്‍ കടല്‍കടന്നുപോയി. മൂന്നാം ടെസ്റ്റില്‍ 241 റണ്‍സെന്ന ചെറിയ ലക്ഷ്യത്തിലേക്ക് അടിവെച്ചടിവെച്ചുനീങ്ങിയ ദക്ഷിണാഫ്രിയെ ഷമിയും കൂട്ടരും തകര്‍ത്തുവിട്ടു- ആതിഥേയര്‍ 177 റണ്‍സിന് ഓള്‍ഔട്ട്. ഇന്ത്യക്ക് 63 റണ്‍സ് വിജയം. ആദ്യ രണ്ട് ടെസ്റ്റും തോറ്റ് പരമ്പര നഷ്ടമായ ഇന്ത്യക്ക് ആശ്വാസമായി ഈ വിജയം. സ്കോര്‍ ഇന്ത്യ 187, 247, ദക്ഷിണാഫ്രിക്ക 194, 177
മുഹമ്മദ് ഷമി 12.3 ഓവറില്‍ 28 റണ്‍സ്മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ കൊയ്തെടുത്തു. പതിനൊന്നാനമായ എന്‍ഗിഡിയെ പകരക്കാരനായ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്ങ്സില്‍ അഞ്ചു വിക്ക്റ്റ് നേടിയ ബുംറ 57 റണ്‍സിന് രണ്ടു വിക്കറ്റ് വീഴത്തിയപ്പോള്‍ ഇശാന്ത് ശര്‍മ 31 റണ്‍സ് വഴങ്ങി രണ്ടുപേരെ പുറത്താക്കി. ആദ്യ ഇന്നിങ്ങ്സില്‍ മൂന്ന് വിക്കറ്റ് എടുത്ത ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് നേടി. ബാറ്റിങ്ങിലും തിളങ്ങിയ ഭുവനേശ്വര്‍ കുമാര്‍ കളിയിലെ താരം.
ഒരറ്റത്ത് പൊരുതിനിന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എല്‍ഗാര്‍ 86 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ഒന്നിന് പതിനെഴ് റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് തുടങ്ങിയ ദക്ഷിണാഫ്രക്ക നാലാം ദിനത്തില്‍ വിജയപ്പടിയിലേക്ക് നീങ്ങിയതാണ്. ഒരു ഘട്ടത്തില്‍ രണ്ടിന് 124 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ അംലയെ (52) ഇശാന്ത് ശര്‍മ വീഴ്ത്തിയതോടെ അവര്‍ പരാജയത്തിലേക്ക് കൂപ്പുകുത്തി. അവസാന ഏട്ടു വിക്കറ്റുകള്‍ 53 റണ്‍സിന് നിലംപൊത്തി.
അംലക്കും എല്‍ഗാറിനും മാത്രമാണ് ഇന്ത്യന്‍ പേസ് പടയ്ക്ക് മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. അംല 140 പന്തില്‍ അഞ്ചു ബൗണ്ടറിയുടെ അകമ്പടിയില്‍ അര്‍ധ സെഞ്ചുറി നേടി. എല്‍ഗാര്‍ 240 പന്തില്‍ ഒമ്പതു ഫോറും ഒരു സിക്സറും പൊക്കി പുറത്താകാതെ നിന്നു.
മൂന്നാം ദിനത്തില്‍ ഇന്ത്യ രണ്ടാം ഇന്നിങ്ങ്സില്‍ 247 റണ്‍സിന് പുറത്തായതൊടയാണ് ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 241 റണ്‍സായത്.
സ്കോര്‍ ബോര്‍ഡ് : ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ് 187 , ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്സ് 194,
ഇന്ത്യ: രണ്ടാം ഇന്നിങ്ങ്സ്: എം വിജയ് ബി റബഡ 25, പി എ പട്ടേല്‍ സി മാര്‍ക്രം ബി ഫിലാന്‍ഡര്‍ 16, കെ. എല്‍ രാഹുല്‍ സി ഡു പ്ലെസിസ് ബി ഫിലാന്‍ഡര്‍ 16, പൂജാര സി ഡു പ്ലെസിസ് 1, കോഹ് ലി ബി റബഡ 41, രഹാനെ സി ഡിക്കോക്ക് ബി മോര്‍ക്കല്‍ 48, പാണ്ഡ്യ സി ആന്‍ഡ് ബി റബഡ 4, ഭുവനേശ്വര്‍ കുമാര്‍ സി ഡിക്കോക്ക് ബി മോര്‍ക്കല്‍ 33, ഷമി സി ഡിവില്ലിയേഴ്സ് സി എന്‍ഗിഡി 27, ശര്‍മ നോട്ടൗട്ട് 7, ബുംറ സി റബഡ ബി ഫിലാന്‍ഡര്‍ 0, എക്സ്ട്രാസ് 29 , ആകെ 247.
വിക്കറ്റ് വീഴ്ച: 1-17, 2-51,3-57, 4-100, 5-134, 6-148, 7-203, 8- 238, 9-240
ബൗളിങ്ങ്: ഫിലാന്‍ഡര്‍ 21.1-5-61-3, റബഡ 23-5-69-3, മോര്‍ക്കല്‍ 21-6-47-3, എന്‍ഗിഡി 12-2-38-1, ഫെഹുല്‍ക്കുവായോ 3-0-15-0.
ദക്ഷിണാഫ്രിക്ക: രണ്ടാം ഇന്നിങ്ങ്സ്: മാര്‍ക്രം സി പട്ടേല്‍ ബി ഷമി 4, എല്‍ഗാര്‍ നോട്ടൗട്ട് 86, അംല സി പാണ്ഡ്യ ബി ശര്‍മ 52, എ ബി ഡിവില്ലിയേഴ്സ് സി രഹാനെ ബി ബുംറ 6, ഡു പ്ലെസിസ് ബി ശര്‍മ 2, ഡിക്കോക്ക് എല്‍ബിഡബ്ളീയു ബുംറ 0, ഫിലാന്‍ഡര്‍ സി മുഹമ്മദ് ഷമി 10, ഫെഹുല്‍ക്കുവായോ ബി മുഹമ്മദ് ഷമി 0, കെ റബഡ സി പൂജാര ബി കുമാര്‍ 0, മോര്‍ക്കല്‍ ബി മുഹമ്മദ് ഷമി 0, എന്‍ഗിഡി സി പട്ടേല്‍ ബി ശര്‍മ 4, എക്സ്ട്രാസ് 13, ആകെ 177
വിക്കറ്റ് 1-5, 2-124, 3-131, 4-144, 5-145, 6-157, 7-157, 8-160, 9-161
ബൗളിങ്ങ്: ബി കുമാര്‍ 18-4-39, മുഹമ്മദ് ഷമി 12.3 2-28-5, ബുംറ 21-3-57-2, ശര്‍മ 16-3-31-2, പാണ്ഡ്യ 6-1-15-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: