കുട്ടികളെ കണ്ടെത്തിയെങ്കിലും കപ്പൂര്‍ പഞ്ചായത്തിലെ മാവറ ഇര്‍ഷാദിയ യത്തീംഖാനക്കെതിരെ വനിതാ സംഘടനകളടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
സംഭവവുമായി ബന്ധപ്പെട്ട് യത്തീംഖാനയിലെ വനിതാ വാര്‍ഡനെതിരെ പോലീസ് കേസെടുത്തു. ഒളിച്ചോടിയ മൂന്ന് പെണ്‍കുട്ടികളും ഇവിടുത്തെ അന്തേവാസികളാണ്. പടിഞ്ഞാറങ്ങാടി ഗോഖലെ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍, ഏഴ്, ഒമ്പത് ക്ലാസുകളിലായി പഠിക്കുന്ന ഇവരെ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കാണാതാകുന്നത്. അന്വേഷണത്തിനൊടുവില്‍ വിദ്യാര്‍ത്ഥിനികളെ പിന്നീട് പൊലീസ് കണ്ടെത്തുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് കുട്ടികളെ കണാതായത്.
ഉച്ചകഴിഞ്ഞ് ക്ലാസ് ആരംഭിക്കുന്ന സമയത്താണ് വിദ്യാര്‍ത്ഥിനികളായ മൂവ്വരെയും കാണാനില്ലന്ന വിവരം മറ്റ് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അറിയിച്ചത്. അധ്യാപകര്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കുറ്റിപ്പുറം റെയില്‍വെസ്റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു.
സഹപാഠികളോട് കുറ്റിപ്പുറത്തേക്കുള്ള വഴി ചോദിച്ചിരുന്നതായി വിവരം ലഭിച്ചതാണ് അന്വേഷണത്തിന് സഹായകമായത്.സംഭവത്തില്‍ ബാലപീഢനമാണ് കുട്ടികളുടെ ഒളിച്ചോട്ടത്തിന് കാരണമെന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ ഇതേകുട്ടികള് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടന്നും മറ്റുമുള്ള വിവരങ്ങള്‍ അസോസിയേഷന് ഭാരവാഹികള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: