മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് തുടക്കമായി. 5.2 കോടി രൂപയ്‌ക്ക് ശിഖര്‍ ധവാനെ ഹൈദരാബാദ് സണ്‍ റൈസേഴ്സ് സ്വന്തമാക്കി. മറ്റൊരു സൂപ്പര്‍താരമായ ആര്‍ അശ്വിന്‍ കിങ്സ് ഇലവന്‍ പഞ്ചാബിലെത്തി. 7.20 കോടി രൂപയ്‌ക്കാണ് പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്.
12.5 കോടി രൂപയ്‌ക്ക് സ്റ്റോക്സിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ 7.6 കോടിയ്‌ക്ക് കിംഗ് ഇലവൺ പഞ്ചാബ് സ്വന്തമാക്കി. 9.4 കോടിയ്‌ക്ക് മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്തയും സ്വന്തമാക്കി. കീറോണ്‍ പൊള്ളാര്‍ഡ്സിനെ മുംബൈ ഇന്ത്യന്‍സ് 5.40 കോടി രൂപയ്‌ക്ക് ആര്‍ഡിഎം വഴി നിലനിര്‍ത്തി.
4 കോടിയ്‌ക്ക് രഹാനെയെ രാജസ്ഥാനും 1.6 കോടിയ്‌ക്ക് ഫാഫ് ഡൂപ്ലസിസിനെ ചെന്നയും സ്വന്തമാക്കി. എന്നാല്‍ മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ വെടിക്കെട്ട് താരമായിരുന്ന ക്രിസ് ഗെയിലിനെ ആരും വിളിച്ചില്ല. ഇത് അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മാര്‍ക്കി താരങ്ങളുടെ ആദ്യ സെറ്റിലാണ് താരം എത്തിയത്. എന്നാല്‍ ആരും തന്നെ ലേലത്തില്‍ പങ്കു ചേര്‍ന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: