കോതമംഗലം: മംഗലത്തുകാരന് നിഖില്‍ മുരളിക്ക് റിപ്പബ്ലിക്ക് ദിനമായ ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ അശ്വാരൂഢ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബറില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിക്രൂട്ട്മെന്റില്‍ കേരളത്തില്‍ നിന്നും ആകെ 5 പേര്‍ക്ക് മാത്രമാണ് അശ്വാരൂഢ സേനയിലേക്ക് തിരഞ്ഞെടുത്തത്. അതില്‍ ഒന്നാമനാണ് നിഖില്‍.
തുടര്‍ന്ന് കോഴിക്കോട് ഒരാഴ്ച നീണ്ടുനിന്ന പ്രീ റിപ്പബ്ലിക് ഡേ ക്യാമ്പ് പങ്കെടുത്തു. തുടര്‍ന്ന് ഒരുമാസം നീണ്ടുനില്‍ക്കുന്ന അശ്വാരൂഢ പരിശീലന ക്യാമ്പിനായി നിഖില്‍ ദല്‍ഹിയിലേക്ക് തിരിച്ചു.
നിഖിലിന്റെ ഇവന്റില്‍ പരംവീര്‍ എന്ന കുതിരയെയും വിക്ടര്‍ എന്ന കുതിരയെയുമാണ് നിഖില്‍ നിയന്ത്രിക്കുന്നത്. ഈ രണ്ടു കുതിരകളും തൃശ്ശൂരില്‍ നിന്നും ദല്‍ഹിയിലേക്ക്, നിഖിലിനോടൊപ്പം തന്നെ ഒരു മാസം മുമ്പേ എത്തി കഴിഞ്ഞു. ഈ കുതിരകളിലാണ് നിഖിലിന്റെ ട്രെയിനിങ്ങും നടക്കുന്നത്. കോതമംഗലം ഗ്രീന്‍ വാലി സ്കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ നിഖില്‍, ഇപ്പോള്‍ തൃശ്ശൂര്‍ വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍, ബിടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
കോതമംഗലം കുറ്റിലഞ്ഞി പാറക്കല്‍ വീട്ടില്‍ മുരളിയുടെയും തൃക്കാരിയൂര്‍ കണ്ടബ്ലായില് വീട്ടില്‍ വാസന്തിയുടെയും മകനാണ് നിഖില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: