കോട്ടയം: മാര്‍ച്ച് 13, 14, 15 തീയതികളില്‍ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര കോട്ടയത്തു സമാപിക്കും. ഇതിനു മുന്നോടിയായി സംഘടന ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ജില്ലാ പ്രഭാരിയും, സംസ്ഥാന വക്താവുമായ അഡ്വ. ജെ. ആര്‍. പദ്മകുമാര്‍ ജില്ലയില്‍ മണ്ഡലപര്യടനം ആരംഭിച്ചു.
ബൂത്ത് കമ്മറ്റികള്‍ ദൃഢീകരിക്കുക. മോര്‍ച്ചകള്‍, സെല്ലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം, ദീനദയാല്‍ജി അനുസ്മരണദിനമായ ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന സമര്‍പ്പണനിധി വിജയപ്പിക്കല്‍, ബൂത്ത്, പഞ്ചായത്ത് സമ്മേളനങ്ങള്‍, ഫെബ്രുവരി 5-ന് നടക്കുന്ന പ്രതിഷേധ സമരജ്വാല വിജയിപ്പിക്കല്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് യാത്ര.
ഇന്നലെ രാവിലെ ചങ്ങനാശ്ശേരി മണ്ഡലത്തില്‍നിന്ന് ആരംഭിച്ചു. പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളില്‍ കോര്‍കമ്മറ്റി അംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരുടെ യോഗം നടന്നു. ഇന്ന് ഏറ്റുമാനൂര്‍, വൈക്കം മണ്ഡലങ്ങളിലും, 27-ന് കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും, 28-ന് കാഞ്ഞിരപ്പള്ളിയിലും സന്ദേശയാത്ര നടക്കും.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















