ഇസ്ലാമാബാദ്: പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹഖ്വാനി ഭീകരഗ്രൂപ്പ് കമാന്‍ഡര്‍ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഡ്രോണില്‍ നിന്നും രണ്ട് മിസൈല്‍ ആക്രമണങ്ങളാണ് ഭീകരര്‍ക്കെതിരെ അമേരിക്ക നടത്തിയത്.
ഹഖാനി നെറ്റ്‌വര്‍ക്ക് കമാന്‍ഡര്‍ ഇഹ്‌സാന്‍ എന്നറിയപ്പെടുന്ന ഖവാരിയും മറ്റ് രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. വടക്കന്‍ വസീരിസ്ഥാനിലാണ് ആക്രമണം നടന്നതെന്ന് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹഖ്വാനി ഭീകരഗ്രൂപ്പിന്റെ ഒളിത്താവളങ്ങളാണ് യുഎസ് ലക്ഷ്യമിട്ടത്.
















