പൊതുജനങ്ങളുടെ ഭൗതിക ജീവിതം ശ്രേയസ്ക്കരമാകണമെങ്കില് വൈദിക ധര്‍മ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നുംഅദ്ദേഹംപറഞ്ഞു. ഗായത്രി വിശ്വ മഹയജ്ഞത്തിന്റെ മൂന്നാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു തഥാതന്.
പ്രയോഗിക ജീവിതത്തെ ഗായത്രിമന്ത്രോപാസനയുമായി താദാത്മ്യം ഉണ്ടാക്കി അനുഷ്ട്ടാന പ്രക്രിയയിലൂടെ ഉന്നതതലത്തില്‍ എത്തിക്കുകയാണ് ഗായത്രി വിശ്വ മഹായജ്ഞത്തിലൂടെ സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഏഴിന് അഗ്നിഹോത്രത്തോടെ 101 കുണ്ഡങ്ങളില്‍ യജ്ഞം ആരംഭിച്ചു. ഇന്നലെ 808 പേര് യജ്ഞത്തില്‍ പങ്കാളികളായി.
സമൂഹ പ്രാര്‍ത്ഥനക്കുശേഷം വാഴൂര്‍ തീര്ത്ഥപഥാശ്രമം ആചാര്യന് പ്രജ്ഞാനന്ദയുടെ പ്രഭാഷണം നടന്നു. ഭജന്‍ സന്ധ്യ, മാങ്കുറുശി അരവിന്ദാക്ഷന്റെ ഗാനമഞ്ജരിഎന്നിവയുമുണ്ടായി. ഇന്ന് ഉച്ചക്ക് രണ്ടിന് ബ്രഹ്മ സ്വരൂപാനന്ദ പ്രഭാഷണം നടത്തും .വൈകിട്ട് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം തുഷാര്‍ അവതരിപ്പിക്കുന്ന ഭജനാമൃതം പരിപാടിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: