കഴിഞ്ഞ ഒക്ടോബര്‍ 11നാണ് നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്നും രേഖകളില്ലാതെ മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 2500 കിലോ ഗ്രാം നൈട്രേറ്റ് പിടികൂടിയത്. അമോണിയം നൈട്രേറ്റ് 50 കിലോ വീതം 50 ചാക്കുകളിലായി തെങ്ങിന് തൈകള്ക്കടിയില് വച്ചാണ് കടത്താന്‍ ശ്രമിച്ചത്. എസ്ഐ വിപിന്‍ കെ വേണുഗോപാലും സംഘവുമാണ് ഇത് പിടികൂടിയത്.
അബ്ദുല്‍ കരീം (32), സുനില്‍കുമാര്‍ (48) എന്നിവരെയാണ് അമോണിയം നൈട്രേറ്റുമായി പോലീസ് പിടികൂടിയത്. ഇവര്‍ തമിഴ്നാട് സേലത്ത് നിന്നും മലപ്പുറത്തേക്കാണ് സ്ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. അന്വേഷണം തമിഴ്നാട്ടിലും മലപ്പുറത്തും വ്യാപിപ്പിച്ചെങ്കിലും പ്രധാന പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
കേസില്‍ ഇനി രണ്ടു പ്രതികളേക്കൂടി പിടികൂടാനുണ്ടെന്നാണ് എസ്ഐ വിപിന്‍ കെ വേണുഗോപാല്‍ പറയുന്നത്. ഇവരെക്കൂടി പിടിച്ചാലെ നൈട്രേറ്റ് കടത്തിക്കൊണ്ടുവന്നിന്റെ ലക്ഷ്യം വ്യക്തമാകുകയുള്ളു. ഇതിനു മുന്‍പും ഇങ്ങനെ സ്ഫോടക വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
എന്നാല്‍ രാത്രിയില്‍ മറ്റ് ചരക്കുകളുടെ ഇടയില്‍ ഒളിപ്പിച്ച് കടത്തുന്നത് മൂലം ഇവ കണ്ടെത്താന്‍ പ്രയാസമാണെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: