കൊച്ചി: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ജയേഷ് കെ.കെ.യുടെ വുഡ് കട്ട് പ്രിന്റുകളുടെ പ്രദര്‍ശനം ‘കാലോ’ ഇന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കും. രാവിലെ 11ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ദളിതരുടെയും പാര്ശ്വവത്കരിക്കുപ്പെടുന്നവരുടെയും ജീവിതവും ചരിത്രവുമാണ് തന്റെ രചനകള്‍ക്ക് വിഷയങ്ങളാകുന്നതെന്നും ദളിതനും പരിസ്ഥിതിയും പരസ്പര പൂരകങ്ങളാണെന്നും അതിനാലാണ് പ്രകൃതി തന്റെ ചിത്രങ്ങളില്‍ പ്രത്യക്ഷമാകുന്നതെന്നും ജയേഷ് അഭിപ്രായപ്പെട്ടു. കേരള ലളിതകലാ അക്കാദമിയുടെ നിരവധി ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള ജയേഷിന് 2014 ല്‍ അക്കാദമിയുടെ സംസ്ഥാനപുരസ്കാരവും ലഭിച്ചിട്ടുണ്ട്. പ്രദര്‍ശനം 30ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: