കാക്കനാട്: റവന്യു, പോലീസ് അധികാരികളെ കാഴ്ചക്കാരാക്കി ജില്ലാ ആസ്ഥാനത്ത് പാടം നികത്തല്‍ തകൃതിയില്‍. കളക്ടറേറ്റിനും കാക്കനാട് വില്ലേജ് ഓഫീസിനും സമീപത്ത് കാക്കനാട്-കൊല്ലംകുടിമുകളില്‍ റോഡരികിലെ പാടമാണ് നികത്തുന്നത്.
വീട് നിര്‍മാണത്തിന്റെ പേരു പറഞ്ഞാണ് രാത്രിയുടെ മറവില്‍ ഭൂമാഫിയ സംഘം പാടം നികത്തുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് കൊല്ലംകുടിമുകള്‍. പരാതിയോ പ്രതിഷേധമോ ഉണ്ടായാല്‍ അധികൃതരെത്തി സ്റ്റോപ്പ് മെമ്മോ നല്‍കും. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്കി. വില്ലേജ് അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ നടപടി സ്വീകരിക്കുകമാത്രമാണ് ഇതുവരെയും നടന്നിട്ടുള്ളൂ. ആറുമാസം മുമ്പ് പാടശേഖരങ്ങള്‍ നികത്താന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.എന്നാല്‍ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാടം നികത്തിയത്. തൃക്കാക്കരയുടെ പല ഭാഗങ്ങളിലും പാടം നികത്തല്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: