മട്ടാഞ്ചേരി: ഇതരസംസ്ഥാനക്കാരുടെ ലേബര്‍ ക്യാമ്പ് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. മട്ടാഞ്ചേരി ബസാര്‍ റോഡിലാണ് അനധികൃത ലേബര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഇരുമ്പിച്ചിയില് മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് സമീപം കായലോരത്താണ് ക്യാമ്പ്. ക്യാമ്പിന്റെ അകത്തേക്ക് പ്രവേശിക്കുന്നതിനുള്ള ശരിയായ വഴി അടച്ച് മറ്റൊരു വഴിയിലൂടെയാണ് തൊഴിലാളികള്‍ പ്രവേശിക്കുന്നത്. ഒരു കെട്ടിടത്തില്‍ മുപ്പതോളം ചെറിയ മുറികളിലാണ് ഇത്രയും തൊഴിലാളികള്‍ കഴിയുന്നത്.
ഐലന്റിലെ ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ബംഗാള്‍ സ്വദേശികളാണ്. മുന്നൂറോളം പേര്‍ക്കായി ആകെ എട്ട് ശുചിമുറികള്‍ മാത്രമാണുള്ളത്. ഇവയില്‍നിന്നുള്ള വെള്ളം സമീപത്തെ കായലിലേയ്ക്കാണ് ഒഴുക്കുന്നത്. കൂടാതെ, പാചകം ചെയ്യുന്ന ഗ്യാസ് സുരക്ഷിതമല്ലാത്തവിധമാണ് ഉപയോഗിക്കുന്നത്. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ മട്ടാഞ്ചേരി പോലീസിന് നല്‍കിയിട്ടുണ്ടെങ്കിലും പലതും വ്യാജമാണെന്ന് പോലീസ് പറയുന്നു.
നഗരസഭയുടെ അനുമതിയില്ലാതെ പഴയ പാണ്ടികശാല കെട്ടിടം ബലപ്പെടുത്തി അത് മുറികളായി തിരിച്ചാണ് ഇവിടെ തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. നഗരസഭയുടെ നമ്പര്‍ ലഭിച്ചിട്ടില്ലാത്ത അനധികൃത ലേബര്‍ ക്യാമ്പ് നടത്തുന്നതിലൂടെ നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നികുതി വരുമാനവും നഷ്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: