പെരിന്തല്‍മണ്ണ: പാലക്കാട്-കോഴിക്കോട് ദേശീയപാതക്ക് സമീപം രാമപുരത്തെ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. എടിഎമ്മിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. വിദേശത്ത് നടക്കുന്ന കവര്‍ച്ചാ രീതിയില്‍ വാഹനം കെട്ടി വലിച്ച് എടിഎം മെഷിന് തന്നെ കടത്തി കൊണ്ടു പോയി പണം തട്ടാനാണ് ശ്രമം നടന്നിരിക്കുന്നത്. എടിഎം പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. കരി ഓയില്‍ തേച്ച കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 13ന് തേഞ്ഞിപ്പലത്തും സമാന മോഷണ ശ്രമം നടന്നിരുന്നു. അന്ന് എസ്ബിഐയുടെ എടിഎമ്മിന് നേരയായിരുന്നു ആക്രമണം.
രാമപുരം കടുങ്ങപുരം റോഡില്‍ കരിമ്പനക്കല്‍ യൂസഫിന്റെ ഉടമസ്ഥതയിലുള്ള കരിമ്പനക്കല്‍ കോംപ്ലക്സിലാണ് എടിഎം പ്രവര്‍ത്തിക്കുന്നത്. രാവിലെ നടക്കാനിറങ്ങിയവര്‍ എടിഎം മുറിക്കു മുന്നില്‍ സാധനങ്ങള്‍ ചിതറിക്കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ട് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് ജീവനക്കാരും പോലീസുമെത്തി പരിശോധിച്ചതിലാണ് കവര്‍ച്ചാ ശ്രമം കണ്ടെത്തിയത്. എടിഎമ്മിലെ ക്യാമറയില്‍ കറുത്ത നിറം സ്പ്രേ ചെയ്ത നിലയിലാണ്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: