ചൊവ്വാഴ്ച ലോറി ഉടമകള്‍ക്ക് ഭാഗികമായി പണം നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ച് ഇന്നലെ പണികള്‍ പുനരാരംഭിച്ചത്.
ദേശീയപാതാ നിര്‍മ്മാണത്തിനു വേണ്ടി കരാറടിസ്ഥാനത്തില്‍ ഓടുന്ന ലോറി ഉടമകള്‍ക്ക് വാടക കുടിശ്ശികയും തൊഴിലാളികള്‍ക്ക് ശമ്പളവും നല്‍കാത്തതിനെ തുടര്‍ന്ന് ഈ മാസം 9 മുതല്‍ ഇവര്‍ സമരത്തിലായിരുന്നു. ലോറി ഉടമകളുടെ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസത്തോളമായി പ്ലാന്റ് അടച്ചിട്ടിരിക്കുകയായിരുന്നു.
കരാര്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് യഥാസമയം പണം നല്‍കാത്തതാണ് ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തികള്‍ തടസ്സപ്പെടാന്‍ ഇടയായത്. കഴിഞ്ഞാഴ്ച കരാര്‍ കമ്പനിയുടെ ഓഫീസ് പൂട്ടിയും ലോറി ഉടമകള്‍ പ്രതിഷേധിച്ചിരുന്നു.
ബാക്കി തുക ഒരാഴ്ചക്കകം നല്‍കുമെന്നും കരാര്‍ കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ തിങ്കളാഴ്ച മുതല്‍ പുനരാരംഭിച്ച കുതിരാന്‍ തുരങ്ക നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ബുധനാഴ്ച പണം നല്‍കുമെന്ന ഉറപ്പിന്മേലാണ് തുരങ്കത്തിന്റെ പണികള്‍ ആരംഭിച്ചത്. ഇവര്‍ക്കും ബുധനാഴ്ച ഭാഗികമായി പണം നല്കിയതിനാല് നിര്‍മ്മാണ പ്രവൃത്തികള്‍ തടസ്സപ്പെടാന്‍ സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: