സെഞ്ചൂറിയന്‍: മുന്നില്‍ നിന്ന് ഒറ്റയ്ക്ക് പടനയിച്ച നായകന് വിരാട് കോഹ്ലിയുടെ ബാറ്റിലേറി ഇന്ത്യ കഷ്ടിച്ച് കരപറ്റി. വിക്കറ്റുകള്‍ ഓരോന്നായി കൊഴിയുമ്പോഴും ക്രീസില്‍ നിന്ന് ശക്തമായി പോരാടി നേടിയ സെഞ്ചുറിയില്‍ കോഹ്ലി ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ സ്കോറിനടുത്തെത്തിച്ചു.335 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 307 റണ്‍സിന് വീണു- ആതിഥേയര്‍ക്ക് 28 റണ്‍സ് മാത്രം.
ഇന്ത്യന്‍ കുറിച്ച 307 റണ്‍സില്‍ 153 ഉും കോഹ് ലിയുടെ ബാറ്റിങ്ങില്‍ നിന്നാണ് സ്കോര്‍ബോര്‍ഡിലേക്ക് ഒഴുകിയെത്തിയത്. വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി പറഞ്ഞ നായകന്റെ 21-ാം സെഞ്ചുറിയാണിത്. 379 മിനിറ്റ് കളിക്കളത്തില്‍ നിന്ന് 217 പന്ത് നേരിട്ട കോഹ്ലി പതിനഞ്ച് ബൗണ്ടറികള്‍ അടിച്ചു.
രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയ ആതിഥേയര്‍ മഴയും വെളിച്ചക്കുറവും മൂലം മൂന്നാം ദിനം നേരത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടിയിട്ടുണ്ട്്. അവര്‍ക്കിപ്പോള്‍ 118 റണ്‍സ് ലീഡായി. എട്ട് വിക്കറ്റും കൈവശമുണ്ട്്. തുടക്കത്തില്‍ തന്നെ പേസര്‍ ബുംറ ഇരട്ട പ്രഹരം ഏല്‍പ്പിച്ചെങ്കിലും ഓപ്പണര്‍ എല്‍ഗാറിന്റെയും എബി ഡിവില്ലിയേഴ്സിന്റെയും കരുത്തില്‍ അവര്‍ കരകയറിവരുകയാണ് . എല്‍ഗാറും (36) ഡിവില്ലിയേഴ്സും (50 ) പുറത്താകാതെ നില്‍ക്കുകയാണ്.
ബുംറ ആഞ്ഞടിച്ചതോടെ ഓപ്പണര്‍ മാര്‍ക്രമും (1) അംലയും (1) നിലയുറപ്പിക്കുമുമ്പേ കൂടാരം കയറി. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രം. പിന്നീടെത്തിയ എല്‍ഗാറും ഡിവില്ലിയേഴ്സും വീഴാതെ പിടിച്ചു നില്‍ക്കുകയാണ്. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 65 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
നേരത്തെ അഞ്ചിന് 183 റണ്‍സിന് ഇന്നിങ്ങ്സ് തുടങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിനുശേഷം ഓള് ഔട്ടായി. ആദ്യ ടെസ്റ്റില്‍ അടിച്ചുകളിച്ച പാണ്ഡ്യയാണ് ആദ്യം മടങ്ങിയത്. ഇല്ലാത്ത റണ്‍സിനായി ഓടിയെ പാണ്ഡ്യയെ കോഹ്ലി തിരിച്ചയച്ചു. പക്ഷെ ക്രീസിലെത്തുംമുമ്പേ ഫിലാന്‍ഡറിന്റെ ത്രോ ബെയില്സ് തെറിപ്പിച്ചു.
തുടര്‍ന്നെത്തിയ അശ്വിന് അടിച്ചു തകര്‍ത്ത് കോഹ് ലിക്ക് പിന്തുണ നല്കി. 54 പന്തില്‍ ഏ്ഴു ഫോറുള്‍പ്പെടെ 38 റണ്‍സ് കുറിച്ചാണ് അശ്വിന് മടങ്ങിയത്. ഫിലാന്‍ഡര്‍ക്കാണ് വിക്കറ്റ്. ഷമിയും ശര്‍മയുമൊക്കെ അനായാസം കീഴടങ്ങി. ഒടുവില്‍ കോഹ് ലിയെ ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ച് മോര്‍ക്കല്‍ ഇന്ത്യന്‍ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. മോര്‍ക്കല്‍ 60 റണ്‍സിന് നാലു വിക്കറ്റ് കീശയിലാക്കി.
സ്കോര്‍ ബോര്‍ഡ്: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്സ് 335 ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: എം വിജയ് സി ഡിക്കോക്ക് ബി മഹരാജ് 46, കെ എല്‍ രാഹുല്‍ സി ആന്‍ഡ് ബി മോര്‍ക്കല്‍ 10, സി എ പൂജാര റണ്‍ ഔട്ട് 0, വിരാട് കോഹ് ലി സി ഡിവില്ലിയേഴ്സ് ബി മോര്‍ക്കല്‍ 153, ആര്. ജി ശര്‍മ എല്‍ബിഡബ്ളിയു ബി റബഡ 10, പി എ പട്ടേല്‍ സി ഡിക്കോക്ക് ബി എന്‍ഗിഡി 19, എച്ച്.എച്ച് പാണ്ഡ്യ റണ്‍ഔട്ട് 15, ആര് അശ്വിന് സി ഡു പ്ലെസിസ് ബി ഫിലാന്‍ഡര്‍ 38, മുഹമ്മദ് ഷമി സി അംല ബി മോര്‍ക്കല്‍ 1, ഇയാന്‍ ശര്‍മ സി മാര്‍ക്രം ബി മോര്‍ക്കല്‍ 3, ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 12 ആകെ 307
വിക്കറ്റ് വീഴ്ച: 1-28, 2-28, 3-107, 4-132, 5-164, 6-209, 7-280, 8-281, 9-306.
ബൗളിങ്: മഹരാജ് 20-1-67-1, മോര്‍ക്കല്‍ 22.1-5-60-4, ഫിലാന്‍ഡര്‍ 16-3-46-1, റബഡ 20-1-74-1, എന്‍ഗിഡി 14-2-51-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: