തിരുവനന്തപുരം: ചൈനാ അനുകൂല പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് ഡിജിപിക്ക് പരാതി നല്കി.
അമേരിക്ക-ജപ്പാന്-ആസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ കായംകുളത്തെ പ്രസംഗം രാജ്യദ്രോഹമാണ്. ഇന്ത്യ ഏറ്റവും ഭീഷണി നേരിടുന്നത് ചൈനയില്‍ നിന്നാണെന്ന കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിന് ശേഷം നടത്തിയ പസ്താവന രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായ നീക്കമാണ്. രാജ്യത്തിന് തുരങ്കം വയ്ക്കുന്ന ഈ നീക്കം ശത്രുക്കളെ സഹായിക്കാനുള്ളതാണെന്നും പരാതിയില്‍ പറയുന്നു.
ആഭ്യന്തരമന്ത്രി, എംഎല്‍എ എന്നീ ഭരണഘടനാ പദവികള്‍ വഹിച്ചിരുന്നയാള്‍ നടത്തിയ പ്രസ്താവന എന്ന നിലയില്‍ ഇത് അതീവ ഗുരുതരമാണ്. ഭരണഘടനാ ലംഘനത്തിനും രാജ്യദ്രോഹക്കുറ്റത്തിനും കോടിയേരിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: