Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലോക പാഴ്സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2018, 02:30 am IST
in Vicharam

നല്ല ഒരാശയം നടപ്പിലാക്കുമ്പോള്‍ എങ്ങനെ കുളമാക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലോക കേരളസഭ. കേരളത്തിലും വിദേശത്തും ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദി. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ചേര്‍ന്ന് പ്രശ്‌നങ്ങളും പ്രതിവിധികളും ചര്‍ച്ച ചെയ്യുക. ആശയം മോശമെന്നു പറയാനാവില്ല. പക്ഷേ ആശയത്തെ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിലാണ് പ്രധാന്യം. വ്യക്തമായ ആസൂത്രണമോ  കാഴ്ചപ്പാടോ ലക്ഷ്യമോ ഇല്ലാതെ തട്ടിക്കൂട്ടല്‍ മാത്രമായിരുന്നു രണ്ടുദിവസത്തെ ലോക കേരള സഭ. പേരില്‍ തന്നെയുണ്ട് പ്രശ്‌നം. ലോക, കേരള എന്നീ വാക്കുകള്‍ മലയാളത്തിലില്ല. ലോക കേരളം എന്നാല്‍ ലോകം മുഴുവനുമുള്ള കേരളം എന്നര്‍ത്ഥം. കേരളം എന്ന പദത്തിന്റെ മുന്നില്‍ ലോക എന്നെഴുതിയാല്‍ കേരളത്തിനെയാണ് ലോക വിശേഷിപ്പിക്കുന്നത്. ലോകകേരളസഭ എന്നാല്‍ ലോകം മുഴുവനുമുള്ള കേരളസഭ എന്നാണോ അര്‍ത്ഥം. ലോകം മുഴുവന്‍ കേരളമുണ്ടെങ്കില്‍ ലോകകേരളം എന്നെഴുതാം. ലോകം മുഴുവന്‍ മലയാളികളുള്ളതിനാല്‍ ലോകമലയാളിസമ്മേളനം നടത്താം. പ്രവാസി മലയാളിയെക്കുറിച്ച് കൃത്യമായ കണക്കില്ലയിരുന്നു. പ്രവാസികളെക്കുറിച്ച് ഒരു നല്ല സര്‍വേ പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യറായില്ല.

സഭയിലെ അംഗങ്ങള്‍ ആരൊക്കെ, പരിപാടികള്‍ എന്തൊക്കെ എന്ന് സമ്മേളനത്തലേന്നുപോലും വ്യക്തതയില്ലായിരുന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികളെ പ്രഖ്യാപിച്ചത് സഭ ചേരുന്നതിന്റെ തലേന്ന്. സഭയില്‍ അംഗമാക്കി എന്ന അറിയിപ്പു ലഭിച്ച പലര്‍ക്കും പട്ടിക വന്നപ്പോള്‍ സ്ഥാനമില്ലാതായി. അപ്രശസ്തരായ ചിലര്‍ അംഗത്വം നേടുകയും ചെയ്തു. പേരുകള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും മുന്തിയ പരിഗണന നല്‍കുമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപിച്ചപ്പോള്‍ ആകെ പത്തില്‍ താഴെ വനിതകള്‍.അംഗങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാകണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടും നിയമിക്കപ്പെട്ടവരില്‍ 28 പേര്‍ വിദേശ പൗരന്മാരായിരുന്നു. അമേരിക്ക, മലേഷ്യ, ആസ്‌ട്രേലിയ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഭൂരിഭാഗംപേരും അതത് രാജ്യങ്ങളിലെ പൗരന്മാരാണ്. ഇന്ത്യ ഇരട്ടപൗരത്വം അംഗീകരിച്ചിട്ടില്ല. അതിനാല്‍ വിദേശപൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. ഇങ്ങനെ പൗരത്വം നഷ്ടപ്പെട്ടവരെ കേരള സഭയില്‍ എടുത്തത് പുലിവാലായി. ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥ. അവസാനം അവരെയെല്ലാം പ്രത്യേക ക്ഷണിതാക്കളാക്കി. അംഗമായാലും ക്ഷണിതാവായാലും കാര്യമൊന്നുമില്ല എന്ന്  പലരും തിരിച്ചറിഞ്ഞത് സഭയിലെത്തിക്കഴിഞ്ഞ്്.

ലോകകേരള സഭയ്‌ക്കുവേണ്ടി  ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ ഏകദേശം 250 മുറികളാണ് സര്‍ക്കാര്‍ ബുക്ക് ചെയ്തിരുന്നത്. അഞ്ചു കോടി രൂപയാണ്  നടത്തിപ്പ് ചെലവ്. താജ് , ലീല തുടങ്ങിയ മുന്തിയ ഹോട്ടലുകളിലാണ് പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യസഭയും ലോക്‌സഭയും പോലെ ഗൗരവമുള്ള ഒന്ന് എന്നുവരുത്താന്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല.  എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്ക് വീണ്ടും ഒരു സത്യപ്രതിജ്ഞ പാടില്ലെന്ന കാര്യം അറിയുന്നത് സഭ ചേര്‍ന്ന ദിവസമാണെന്ന വിശദീകരണം മാത്രം മതി എത്ര അലസമായിട്ടാണ് സംഘാടനം എന്നു തിരിച്ചറിയാന്‍.  വിഷയം തിരിച്ചു ചര്‍ച്ച, വിലയിരുത്തല്‍ തുടങ്ങിയവയും കാര്യ പട്ടികയിലുണ്ടായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനുശേഷം  അംഗങ്ങള്‍ പലവഴിക്ക് പോയതിനാല്‍ ഉപസഭകളില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രം. പ്രവാസികളുടെ പതിവ് പരാതി പറച്ചിലിനും, മന്ത്രിമാരുടെ ചക്കര പ്രസംഗത്തിനും അപ്പുറം ഒന്നും തന്നെ ഉപസഭകളിലും നടന്നില്ല.  ലക്ഷങ്ങള്‍ മുടക്കി നടത്തിയ കലാപാരിപാടികള്‍ക്ക് ഗ്രന്ഥശാല വാര്‍ഷിക പരിപാടികളുടെ നിലവാരം പോലും ഇല്ലായിരുന്നു. വാക്കുകള്‍ കൊണ്ടുള്ള സ്‌നേഹപ്രകടങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും മാത്രം. മുണ്ടുമുറുക്കാന്‍ ആഹ്വാനം ചെയ്യുന്ന സംസ്ഥാനത്ത് അവസാനിച്ചത് ‘ലോക പാഴ്‌സഭ’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

Entertainment

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.