മാഡ്രിഡ്: നവാഗതനായ ഫിലിപ്പി കുടിഞ്ഞോയെ സാക്ഷി നിര്‍ത്തി ലയണല്‍ മെസി പുറത്തെടുത്ത മാന്ത്രിക പ്രകടനം ബാഴ്‌സലോണയെ കോപ്പ ഡെല്‍ റെയുടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചു. രണ്ടാം പാദ പ്രീ – ക്വാര്‍ട്ടറില്‍ അവര്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ തകര്‍ത്തു. ഇരുപാദങ്ങളിലുമായി 6-1 ന്റെ വിജയം.
ലിവര്‍പൂളില്‍ നിന്ന് റെക്കോഡ് തുകയ്‌ക്ക് ബാഴ്‌സലോണയിലക്കേ് കഴിഞ്ഞ ദിവസം ചേക്കേറിയ കുടിഞ്ഞോ ടീമിന്റെ കളികാണാന്‍ ഇതാദ്യമായി സ്‌റ്റേഡിയത്തിലെത്തിയിരുന്നു. കളിയിലുടനീളം മികവ് നിലനിര്‍ത്തിയ മെസി രണ്ട് തവണ സെല്‍റ്റയുടെ ഗോള്‍ വല കുലുക്കി. 13,15 മിനിറ്റുകളിലാണ് മെസി ലക്ഷ്യം കണ്ടത്. രണ്ട് തവണയും ജോര്‍ഡി അല്‍ബയാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നീട് മെസി ഒരുക്കിയ അവസരം മുതലാക്കി ജോര്‍ഡി അല്‍ബ മൂന്നാം ഗോള്‍ നേടി. 31-ാം മിനിറ്റില്‍ സുവാരസും സ്‌കോര്‍ ചെയ്തതോടെ അവര്‍ 4-0 ന് മുന്നിലെത്തി.രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ റാകിടിക്ക് ബാഴ്‌സലോണയുടെ നാലാം ഗോളും നേടി.
ലവന്തയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മുക്കി എസ്പനോയല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ തോറ്റ എസ്പനോയലിന് രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളിന്റെ വിജയമൊരുങ്ങി. ബാപ്റ്റിസ്റ്റാവോ, ഗെറാര്‍ഡ് മൊറേനോ എന്നിവരാണ് എസ്പനോയിലിനായി ഗോളുകള്‍ നേടിയത്.
സെവിയ്യയും ക്വാര്‍ട്ടറിലെത്തി. രണ്ടാം പാദത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കാഡിസിനെ തോല്‍പ്പിച്ചു.രണ്ട് പാദങ്ങളിലുമായി അവര്‍ 4-1 ന്റെ വിജയം സ്വന്തമാക്കി. ബാഴ്‌സ ക്വാര്‍ട്ടറില്‍ എസ്പനോയലിനെയും റയല്‍ മാഡ്രിഡ് ലീഗന്‍സിനെയും നേരിടും.ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം 15 മുതല്‍ 22 വരെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക