ന്യൂദല്‍ഹി: നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.
പിഎസ്എല്‍വി വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയിലെ ശാത്രജ്ഞരെ അഭിനന്ദിക്കുന്നു. ഐഎസ്ആര്‍ഒയുടെ മഹത്തായ വിജയമാണ് ഇത്. ഇന്ത്യയുടെ വിജയം നമ്മുടെ പങ്കാളികള്‍ക്കും പ്രയോജനപ്പെട്ടു. ആറ് രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഇന്ന് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 9.28നാണ് കാര്‍ട്ടോസാറ്റ്-2 വിക്ഷേപിച്ചത്. പിഎസ്എല്‍വിസി 40 റോക്കറ്റ് ഉപയോഗിച്ചാണ് കാര്‍ട്ടോസാറ്റ്-2 വിക്ഷേപിച്ചത്. 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എല്‍വി ബഹിരാകാശത്തെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: