ന്യൂദല്‍ഹി : ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ സ്വത്ത് കുറ്റപത്രം ഇല്ലാതെ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റിന് കണ്ടുകെട്ടാമെന്ന് ദല്‍ഹി ഹൈക്കോടതി. സ്വത്തുക്കള്‍ ജപ്തി ചെയ്യുമ്പോള്‍ അത് നിയമ വിരുദ്ധമായി സമ്പാദിച്ചതാണോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നും ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
കുറ്റപത്രം നല്‍കാതെ ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ സ്വത്ത് ജപ്തി ചെയ്തത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് 19 പരാതികളാണ് നല്‍കിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് സിങ്ങിന്റെ ഭാര്യയുടേയും മകളുടേയും സ്വത്തു വകകള്‍ ജപ്തി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: