കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ ജനാധിപത്യശൈലി തകര്‍ത്തത് എകെജിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. അക്രമരാഷ്ട്രീയത്തിന്റെ സ്ഥാപകനേതാവു കൂടിയായ എകെജി മാതൃകാ പുരുഷനോ മഹാനോ അല്ലെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
പെരളശേരി പഞ്ചായത്തില്‍ കമ്മ്യൂണിസ്റ്റ് ഇതരരായ ആളുകളുടെ കാര്‍ഷികവിളകള്‍ വെട്ടിയരിഞ്ഞ് അവരെയെല്ലാം ഭയപ്പെടുത്തി കേരളത്തിലെ ആദ്യത്തെ പാര്‍ട്ടി ഗ്രാമമുണ്ടാക്കിയത് എകെജിയാണ്. മമ്പറം പുഴയിലൂടെ എകെജിയുടെ ഗുണ്ടാസംഘങ്ങള്‍ വെട്ടിയരിഞ്ഞിട്ട തെങ്ങിന്തലകള് ഒഴുകിപ്പോകുന്ന ചിത്രം പത്രത്തിലച്ചടിച്ചു വന്നിട്ടുണ്ട്. ഒരു പ്രദേശത്തെ കമ്യൂണിസ്റ്റുകാരല്ലാത്തവരെ ഒറ്റപ്പെടുത്തി പീഡിപ്പിച്ച എകെജിയെ മഹാനായി കാണാനാകില്ല, സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: