മട്ടന്നൂര്‍(കണ്ണൂര്‍): പോലീസുകാരോട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്റെ അസഭ്യ വര്‍ഷം. ടോയ്ലറ്റില് പോകാന്‍ സൗകര്യം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു പരസ്യമായ അസഭ്യം പറയല്‍.
ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ എട്ടര മണിയോടെ ജയരാജന്റെ മകന് ആഷിഷ് രാജിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം പോലീസ് സ്റ്റേഷന് സമീപം ടൂറിസ്റ്റ് ബസ്സില്‍ വന്നിറങ്ങി പോലീസ് സ്റ്റേഷനില്‍ കയറി. തനിക്കും കൂടെയുള്ളവര്‍ക്കും ടോയ്ലെറ്റില് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സമീപത്തു തന്നെ കംഫര്‍ട്ട് സ്റ്റേഷന് ഉണ്ടെന്നും അവിടേക്ക് പോകാനുമാണ് പോലീസ് നിര്‍ദ്ദേശിച്ചത്. നഗരത്തില്‍ മറ്റ് സംവിധാനങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.
തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാവുകയും ആഷിഷ് പോലീസുകാരോട് തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു. ഞാന്‍ ജയരാജന്റെ മകനാണെന്നും താനാരാണെന്ന് തെളിയിച്ച് തരാമെന്നും പറഞ്ഞാണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോയത്. ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങിയവരുള്‍പ്പെടെ നിരവധിപേര്‍ സ്റ്റേഷനിലുണ്ടായിരുന്നു. ഈ സമയത്താണ് സംഘം ഭീഷണി മുഴക്കിയത്. ഇതു സംബന്ധിച്ച് പോലീസ് എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പോലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ ആഷിഷ് രാജും ഡിവൈഎസ്പിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: