തൃശൂര്‍: കാലില്‍ കലശലായ വേദയുണ്ടായിരുന്നെങ്കിലും ഇവയൊന്നും വകവയ്ക്കാതെ വിഷ്ണു കേരളനടനം പൂര്‍ത്തിയാക്കി. ശരീരം തളര്‍ത്തിയിട്ടും തളരാത്ത മനസുമായിട്ടാണ് കെ. വിഷ്ണുരാജ് വേദിയിലെത്തിയത്. മത്സരം അവസാനിച്ച് വേദിവിട്ടിറങ്ങുന്നതിനിടെ വിഷ്ണു തളര്‍ന്ന് വീണു. ഉടന്‍ അടിയന്തര ശുശ്രൂഷ നല്കി.
തിങ്കളാഴ്ച കുച്ചിപ്പുടി മത്സരത്തിനിടെ കാലിലെ തള്ളവിരലിനു പരിക്കേറ്റിരുന്നു. മത്സരം പൂര്‍ത്തിയാക്കിയ ശേഷം നടക്കാന്‍ സാധിക്കാതിരുന്ന വിഷ്ണുവിനെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നല്‍കിയത്. ഈ മത്സരത്തില്‍ സി ഗ്രേഡാണ് ലഭിച്ചത്. കാലിലെ വേദന നിലനില്‍ക്കെയാണ് ഇന്നലെ കേരളനടനം അവതരിപ്പിച്ചത്. മത്സരത്തിനിടെ കാലില്‍ പലതവണ മസില് കയറിയിരുന്നു. ഇത് വകവയ്ക്കാതെയാണ് മത്സരം പൂര്‍ത്തിയാക്കിയത്. തളിപ്പറമ്പ് ഗവ. ടാഗോര്‍ വിദ്യാനികേതനിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ് കെ. വിഷ്ണുരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: