Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മനുഷ്യനെ അകലെയാക്കുന്ന ആസ്തികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2018, 10:38 am IST
in Special Article

വേഗത ഇപ്പോള്‍ സൗകര്യങ്ങളുടെ സാധ്യതയായിട്ടുണ്ട്. എല്ലാം വായുവേഗത്തില്‍ ഓടിച്ചാടി ചെയ്യണമെന്നു വന്നിരിക്കുന്നു. പിന്നാലെ ആവശ്യങ്ങളോ സൗകര്യങ്ങളോ ക്യൂ നില്‍ക്കുമ്പോള്‍ മുന്നിലുള്ളവ തടസമാകാതിരിക്കാന്‍ അവയെ ഉന്തിത്തള്ളിവിട്ടേ പറ്റൂ എന്ന മനോഭാവമാണ് എല്ലാവര്‍ക്കും. എല്ലാം ഇങ്ങനെ  തള്ളിവിടുമ്പോള്‍ ബാക്കിയാകുന്നതെന്ത്. ഇങ്ങനെ പാഞ്ഞുപോയാല്‍ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്.

വായുഗുളികയ്‌ക്കെന്നപോലെ പായുന്നവര്‍ അതിനെക്കുറിച്ചു ഒരുനിമിഷം ചിന്തിച്ചിട്ടുണ്ടോ. ജീവിതം ആഗ്രഹങ്ങള്‍ മാത്രമാകുമ്പോഴാണ് ഈ മരണപ്പാച്ചില്‍ സംഭവിക്കുന്നതെന്ന്. ആഗ്രഹങ്ങള്‍ വേണമെങ്കിലും അവയ്‌ക്കുമാത്രമുള്ള ജീവിതത്തെക്കുറിച്ച് എന്തുപറയാനാണ്. പഴമക്കാര്‍ക്ക് ജീവിതത്തെ നെട്ടോട്ടം ഓടിക്കുന്ന മോഹങ്ങളില്ലായിരുന്നു. അവരുടെ ആവശ്യങ്ങള്‍ക്കുമുണ്ടായിരുന്നു പരിമിതികള്‍. ജീവിതം ആവശ്യങ്ങള്‍ കുത്തിത്തിരികാനുള്ള പീറച്ചാക്കാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. 

പഴമയെല്ലാം പ്രാകൃതമാണെന്ന് പുതു തലമുറക്കാര്‍ക്കുപോലും അഭിപ്രായമില്ല. പുതുമയിലേക്കുള്ള കാമ്പ് പഴമയിലെ കാതലില്‍നിന്നും ഉണ്ടായതാണെന്നതില്‍ അവര്‍ക്കും തര്‍ക്കുണ്ടാവില്ല. എന്നുവെച്ച് പഴമയിലേക്കുമാത്രമുള്ള തിരിച്ചുപോക്കല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂതകാലത്തെ വേണ്ടാത്തൊരു നാളായി കൊണ്ടാടരുതെന്നുമാത്രം. കാലംചെല്ലുംതോറും മൂല്യങ്ങളില്‍ മാറ്റമുണ്ടാകാം. അത് കുപ്പായത്തിന്റെ ഫാഷന്‍പോലെയാകാം. എന്തുഫാഷനായാലും കുപ്പായത്തിന്റെ അടിസ്ഥാനലക്ഷ്യം ശരീരം മറയ്‌ക്കുക എന്നതാണ്. അതുപോലെ കാലം മാറിയാലും മൂല്യങ്ങളിലെ ധാര്‍മികത മാറ്റമില്ലാതെ തുടരും. ഈ ധാര്‍മികതയാണ് ജീവിതത്തിനു ലക്ഷ്യമുണ്ടാക്കുന്നത്. വ്യക്തികളേയും കുടുംബത്തേയും സമൂഹത്തേയും നിലനിര്‍ത്തിപ്പോരുന്നതും അതാണ്.

പണ്ട് സന്ധ്യയ്‌ക്കുശേഷം സീരിയലുകള്‍ സമയം അപഹരിക്കുന്നുവെന്നായിരുന്നു പരാതിയെങ്കില്‍ ഇപ്പോള്‍ മുഴുവന്‍ സമയവും മനുഷ്യന്‍ മൊബൈലിന്റേയും നെറ്റിന്റേയും  അടിമയാണെന്നു വന്നിരിക്കുന്നു. നെറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവരങ്ങളുടേയും നിലവാരമില്ലാത്ത കാഴ്ചകളുടേയും ഗൈമുകളുടേയും താഴ്ചക്കുഴികളിലേക്കു പതിക്കുന്നുണ്ട് മനുഷ്യര്‍. മൊബൈലില്‍ സംസാരിച്ചും നെറ്റില്‍ കാഴ്ചകള്‍കണ്ടും മറ്റുള്ളവരെ ഒഴിവാക്കാനും അവഗണിക്കാനും ആളുകള്‍ എളുപ്പവഴികള്‍ കണ്ടെത്തിയിരിക്കുന്നു.

ഇതവനെ യന്ത്രങ്ങള്‍ സമ്മാനിക്കുന്ന ദ്വീപുകളിലാക്കിയിരിക്കുകയാണ്. പ്രായഭേദമന്യേ ഇത്തരം ദ്വീപുനിവാസികളാണ് ഇന്ന് എല്ലാവരും. ഇതില്‍നിന്നുള്ള കരേറ്റം പെട്ടെന്നുണ്ടാകുമെന്നു തോന്നുന്നില്ല. ആധുനികതയുടെ മൂല്യങ്ങളിലൊന്ന് ഇങ്ങനേയുംകൂടിയാണെന്നു വന്നിരിക്കുന്നു .മനുഷ്യനെ കൂടുതല്‍ അടുപ്പിക്കുന്ന കാലത്തുനിന്നും അവനെ കൂടുതല്‍ അകലത്തിലാക്കുന്ന ചെപ്പടി വിദ്യകളാണ് മനുഷ്യന്റെ ഇന്നത്തെ ആസ്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

Kerala

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.