തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊലക്കേസില്‍ വാദം പൂര്‍ത്തിയായി. കേസ് ശിക്ഷ വിധിക്കാന്‍ പതിനൊന്നിലേക്ക് മാറ്റി.
രാജധാനി ടൂറിസ്റ്റ്ഹോം നടത്തിപ്പുകാരന് അടിമാലി പാറേക്കാട്ടില്‍ കുഞ്ഞു ഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരാണ് 2015 ഫെബ്രുവരി 13ന് കൊല്ലപ്പെട്ടത്.
പ്രതികളായ കര്‍ണാടക തുംകുര്‍ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര, സിറഹനുമന്തപുരം സ്വദേശി മധു (രഗേഷ് ഗൗഡ), മധുവിന്റ സഹോദരന് മഞ്ജുനാഥ് എന്നിവര്‍ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി വിധിച്ചിരുന്നു.
മോഷണത്തിനായി പ്രതികള്‍ മൂന്ന് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പ്രതികളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: