ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ന്യൂദല്‍ഹി 2018-19 വര്‍ഷത്തെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്ക് ജനുവരി 14 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. ഹിസ്റ്ററി/അനുബന്ധ വിഷയങ്ങളില്‍ ഗവേഷണപഠനത്തിനാണ് ഫെലോഷിപ്പ്.
അംഗീകൃത സര്‍വ്വകലാശാലയില്‍ ഹിസ്റ്ററി/അനുബന്ധ വിഷയങ്ങളില്‍ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ഫെലോഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ആകെ 80 ഫെലോഷിപ്പുകള്‍ ലഭ്യമാണ്.
അപേക്ഷഓണ്‍ലൈനായി www.ichr.ac.in- നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് 200 രൂപ. ഡിഡിഒ, ഐസിഎച്ച്ആറിന് ദല്‍ഹിയില്‍ മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് നല്‍കണം. ആപ്ലിക്കേഷന്‍ നമ്പരോടുകൂടിയ ഹാര്‍ഡ് കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 24 നകം കിട്ടത്തക്കവണ്ണം അയക്കണം. വിലാസം: Member Secretary, Indian Council of Hostorical Research, No. 35, Ferozeshah Road, New Delhi-110001.-
2018 മാര്‍ച്ച് 11 ന് ന്യൂദല്‍ഹി, ഗുവഹട്ടി, ബംഗളൂരു, പൂണെ എന്നിവിടങ്ങളില്‍ നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് സെലക്ഷന്. ടെസ്റ്റ് സിലബസ് വെബ്സൈറ്റില്‍ ലഭിക്കും.
രണ്ട് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ് അനുവദിക്കുന്നത്. മുഴുവന്‍ സമയ ഗവേഷണ വര്‍ക്കിനാണ് ഫെലോഷിപ്പ് നല്‍കുന്നത്. പ്രതിമാസം 17600 രൂപ ഫെലോഷിപ്പ് തുകയായി ലഭിക്കും. ഇതിനുപുറമെ വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റായി 16500 രൂപയും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശരവൃ.മര.ശി കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: