മുംബൈ: മുംബൈയിലെ കിഴക്കന്‍ സബര്‍ബന്‍ കഞ്ചൂര്‍മാര്‍ഗിലെ സിനിവെസ്റ്റ സിനിമാ സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. സ്റ്റുഡിയോയിലെ ഓഡിയോ അസിസ്റ്റന്റ് ഗോപി വര്‍മ്മയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് ടെലിവിഷന്‍ സീരിയലുകളുടെ ഷൂട്ടിങ്ങ് പുരോഗമിക്കുമ്പോഴാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പറയുന്നു.
അഗ്നിശമന യൂണിറ്റുകള്‍ പെട്ടെന്നു സ്ഥലത്തെത്തത്തി തീ നിയന്ത്രിച്ചു. ഒരാഴ്ചക്കുള്ളില്‍ മുംബൈയിലുണ്ടായ പത്താമത്തെ തീപിടിത്തമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: