കേപ്ടൗണ്‍: നായകന് കോഹ്ലിയുടെയുള്ള മുന്‍ നിരക്കാര്‍ തലകുത്തി വീണിടത്ത് ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍ ഭുവനേശ്വര്‍ കുമാറും ഇന്ത്യയുടെ രക്ഷകരായി.വേഗ പിച്ചില്‍ ഏങ്ങിനെ ബാറ്റേന്തണമെന്ന് മുന്‍നിരക്കാര്‍ക്ക് കാണിച്ചുകൊടുത്ത ഇരുവരും സ്വന്തം ടീമിനെ തോളിലേറ്റി ഭേദപ്പെട്ട നിലയിലെത്തിച്ചു.ദക്ഷിണാഫ്രിക്കയുടെ 286 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 209 റണ്‍സിന് പുറത്തായി. ഇതോടെ ആതിഥേയര്‍ക്ക് ഒന്നാം ഇന്നിങ്സില്‍ 77 റണ്‍സ് ലീഡ് ലഭിച്ചു. ഏകദിന ശൈലിയില്‍ അടിച്ചു തകര്‍ത്ത പാണ്ഡ്യ സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെവച്ച് ബാറ്റ് താഴ്ത്തി.
രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 65 റണ്‍സ് എടുത്തിട്ടുണ്ട്. അവര്‍ക്കിപ്പോള്‍ 142 റണ്‍സ് ലീഡായി.മാര്‍ക്രമും (34) എല്‍ഗാറുമാണ് (25) പുറത്തായത്. രണ്ട് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയാണ് വീഴ്ത്തിയത്.
ഏഴിന് 92 റണ്സെന്നനിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ പാണ്ഡ്യയും ഭുവിയും ചേര്‍ന്ന് ഉയര്‍ത്തികൊണ്ടുവന്നു. എട്ടാം വിക്കറ്റില്‍ ഇവര്‍ 99 റണ്‍സ് കൂട്ടിചേര്‍ത്തതോടെയാണ് ഇന്ത്യ ഇരുനൂറിനടുത്തെത്തിയത്. തുടക്കം മുതല്‍ അടിച്ചു തകര്‍ത്ത പാണ്ഡ്യ 95 പന്തില്‍ പതിനാല് ഫോറും ഒരു സിക്സറും പൊക്കി 93 റണ്‍സ് സ്വന്തം പേരിലെഴുതിചേര്‍ത്തു. ഒടുവില്‍ റബഡയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. ഇരു ടീമുകളിലേയും ആദ്യ ഇന്നിങ്ങ്സിലെ ടോപ്പ് സ്കോററാണ് പാണ്ഡ്യ. ഭുവി 25 റണ്‍സ് എടുത്തു.
മൂന്നിന് 28 റണ്‍സെന്ന നിലയില്‍ ഇന്നിങ്ങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ രോഹിത് ശര്‍മയെ നഷ്ടമായി. സംപൂജ്യനായി ആദ്യ ദിനത്തില്‍ കളിക്കളത്തില്‍ നിന്ന ശര്‍മയെ പേസര്‍ റബഡ വിക്കറ്റിന് മുന്നില്‍ കുടുക്കി. 59 പന്ത് നേരിട്ട രോഹിതിന്റെ നേട്ടം പതിനൊന്ന് റണ്‍സ്. നാലാം വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ 57 റണ്‍സ് മാത്രം. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഒരറ്റത്ത് പിടിച്ചു നിന്നു. പക്ഷെ 19 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ അഞ്ചാം വിക്കറ്റും വീണു. അഞ്ചു റണ്‍സുമായി കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന പൂജാര 26 റണ്‍സ് കുറിച്ച് മടങ്ങി. ഫിലാന്ഡര്്ക്കാണ് വിക്കറ്റ്. ഡുപ്ലെസിസി ക്യാച്ചെടുത്തു. 92 പന്ത് നേരിട്ട പൂജാര അഞ്ച് ഫോര്‍ അടിച്ചു. പൂജാരയ്ക്ക് പിറകെ അശ്വിനും മടങ്ങി. ഫിലാന്‍ഡറിന്റെ പന്തില്‍ ഡി കോക്ക് പിടികൂടി. വിക്കറ്റ് കീപ്പര്‍ വൃദ്ധമാന്‍ സാഹ വന്നതുപോലെ മടങ്ങി. എട്ട് പന്ത് മാത്രമെ നേരിടാനായൊള്ളൂ. സ്റ്റെയിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി.
പിന്നീടെത്തിയ ഭുവനേശ്വര്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ശക്തമായി ചെറുത്തു നിന്നു. ഭുവി സംഗിള്സും ഡബിള്‍സുമെടുത്ത് സ്കോര്‍ ബോര്‍ഡ് മുന്നോട്ട് നീക്കിയപ്പോള്‍ ഹാര്‍ദിക്ക് ദക്ഷിണാഫ്രക്കന്‍ പേസ് ബാറ്ററിയുടെ വേഗപന്തുകള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് അടിച്ചകറ്റി റണ്‍സ് വാരിക്കൂട്ടി. സ്കോര്‍ ഇരുനൂറിലെത്താന്‍ ഒമ്പത് റണ്‍സ് ശേഷിക്കെ ഭൂവിയുടെ തേരോട്ടം അവസാനിച്ചു. മോര്‍ക്കലിന്റെ പന്തില്‍ ഡികോക്ക് ക്യാച്ചെടുത്തു.
സ്കോര്‍ബോര്‍ഡ് : ദക്ഷിണാഫ്രിക്ക: ഒന്നാം ഇന്നിങ്ങ്സ്: 286.
ഇന്ത്യ: ഒന്നാം ഇന്നിങ്ങ്സ്: എം. വിജയ് സി എല്‍ഗാര്‍ ബി ഫിലാന്‍ഡര്‍ 1, എസ്.ധവാന് സി ആന്‍ഡ് ബി സ്റ്റെയിന് 16, സി.എ പൂജാര സി ഡു പ്ലെസിസ് ബി ഫിലാന്‍ഡര്‍ 26, വി. കോഹ് ലി സി ഡി കോക്ക് ബി മോര്‍ക്കല്‍ 5, ആര്.ജി ശര്‍മ എല്‍ബിഡബ്ളീയു ബി റബഡ 11, ആര്.അശ്വിന് സി ഡി കോക്ക് ബി ഫിലാന്‍ഡര്‍ 12, എച്ച്.എച്ച്. പാണ്ഡ്യ സി ഡികോക്ക് ബി റബഡ 93, സാഹ എല്‍ബിഡബ്ളീയു ബി സ്റ്റെയിന് 0, ബി കുമാര്‍ സി ഡി കോക്ക് ബി മോര്‍ക്കല്‍ 25 ,മുഹമ്മദ് ഷമി നോട്ടൗട്ട് 4, ബുംറ സി ്എല്ഗാര് ബി റബഡ 2, എക്സ്ട്രാസ് 14, ആകെ 209.
വിക്കറ്റ് വീഴ്ച: 1-16,2-18, 3-27, 4-57, 5-76, 6-81,7-92 ,8-191,9-199.
ബൗളിങ്ങ്: ഫിലാന്‍ഡര്‍ 14.3-8-33-3, സ്റ്റെയിന് 17.3-6-51-2, മോര്‍ക്കല്‍ 19-6-57-2, റബഡ 16.4-4-34-3, മഹരാജ് 6-0-20-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: