തിരുവനന്തപുരം: കുട്ടികള്‍ക്കിടയില്‍ ശാസ്ത്ര വാസനകള്‍ വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അനന്തപുരി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ഐഎംഎ പ്രസിഡന്റുമായ ഡോ.എ. മാര്‍ത്താണ്ഡന്‍പിള്ള നിര്‍ദ്ദേശിച്ചു. എസ്എസ്എഫ്കെ 2017 ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠ്യപദ്ധതികളില്‍ നിന്ന് 20 ശതമാനം അറിവ് മാത്രമാണ് ലഭിക്കുന്നത്. ബാക്കിയുള്ള അറിവ് ഇത്തരം ശാസ്ത്രമേളകളില് കൂടി മാത്രമേ ലഭിക്കുകയുള്ളൂ. പാഠ്യപദ്ധതികളില്‍ മാത്രം ഒതുങ്ങി നിന്നാല്‍ നല്ലൊരു പൗരനാകാന്‍ സാധിക്കില്ല. ശാസ്ത്രീയവാസനകള് വളര്‍ത്തിയെടുക്കാന്‍ ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വന്നാല്‍ മാത്രമേ നമുക്ക് കൂടുതല്‍ ശാസ്ത്രജ്ഞരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
മനസ്സുണ്ടെങ്കില്‍ പരിമിതമായ സൗകര്യങ്ങള്‍ വച്ച് വളരെയേറെ ഗവേഷണങ്ങള്‍ ചെയ്യാന്‍ സാധിക്കും. വളര്‍ന്നുകൊണ്ടിരിക്കുന്നതാണ് ശാസ്ത്രം. എന്നാല്‍ നൂറ് ശതമാനം ശാസ്ത്രത്തില്‍ മാത്രമായി മുന്നോട്ട് പോയിട്ട് കാര്യമില്ല. അതിന്റെ കൂടെ അടിസ്ഥാനപരമായ മറ്റുകാര്യങ്ങളും ആദര്‍ശങ്ങളും കൊണ്ട് വ്യക്തിത്വം രൂപപ്പെടുത്തിയാല്‍ മാത്രമേ മനുഷ്യര്‍ക്ക് നന്മ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും ഇതുപോലുള്ള സയന്‍സ് കോണ്‍ഗ്രസുകള്‍ നടത്തുകയും അത് വ്യാപിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും മാര്‍ത്താണ്ഡന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: