ന്യൂയോര്‍ക്ക്: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തരയോഗം ചേരുന്നു. ഇറാനിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുന്നത്. ഏതാനും ദിവസങ്ങളായി ഇറാന് ജനത സര്‍ക്കാരിനെതിരെ സമരം നടത്തിവരികയാണ്.
വിലക്കയറ്റവും അഴിമതിക്കും എതിരെയാണ് ജനങ്ങളുടെ പ്രക്ഷോഭം. 2009നു ശേഷം ഇറാനിലുണ്ടായ ഏറ്റവും വലിയ പ്രക്ഷോഭമായി സമരം മാറിയിരിക്കുകയാണ്. പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്കു വ്യാപിച്ചതോടെ സമരക്കാര്‍ക്കെതിരായ നടപടികളും സര്‍ക്കാര്‍ ശക്തമാക്കി. പ്രക്ഷോഭത്തെ തുടര്‍ന്നു 21 പേരാണ് രാജ്യത്ത് മരിച്ചത്. വിവിധ സ്ഥലങ്ങളില്‍നിന്നായി നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ സമരത്തിനു പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. ജനകീയസമരത്തെ അടിച്ചമര്‍ത്തുന്നവര്‍ക്ക് എതിരേ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നു യുഎസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: