ന്യൂദല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ദല്‍ഹിയില്‍ ഇന്നും വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി. നിരവധി വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളുമാണ് മഞ്ഞ് മൂലം വൈകുന്നത്. ഇതേതുടര്‍ന്നു നൂറുകണക്കിന് യാത്രക്കാര്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി റെയില്‍വേ സ്റ്റേഷനുകളിലുമായി കുടുങ്ങിയിരിക്കുകയാണ്. മഞ്ഞ് മൂലം കാഴ്ച അവ്യക്തമായതാണ് ഗതാഗത സംവിധാനങ്ങള്‍ താറുമാറാകാന്‍ കാരണം.
മൂടല്‍മഞ്ഞ് മൂലം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 17 സര്‍വീസുകളാണ് വൈകുന്നത്. 18 ട്രെയിന്‍ സര്‍വീസുകളും മഞ്ഞ് മൂലം റദ്ദാക്കി. 62 ട്രെയിന്‍ സര്‍വീസുകള്‍ വൈകുകയും 20 സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ കൂടി ഡല്‍ഹിയില്‍ കനത്ത മഞ്ഞ് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: