തിരുവനന്തപുരം: ട്രാക്ടര്‍, ട്രെയ്ലര്, മള്‍ട്ടി ആക്സില്‍ ട്രക്ക്, ടിപ്പര്‍ തുടങ്ങിയ മീഡിയം-ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് ആറു വര്‍ഷ വാറന്റിയുമായി ടാറ്റാ മോട്ടോഴ്സ്. എന്ജിന്, ഗിയര്‍ബോക്സ്, റിയര്‍ ആക്സില്‍ എന്നിവയ്ക്കാണ് ഈ വാറന്റി കാലാവധി നല്‍കുന്നത്. മുഴുവന്‍ വാഹനത്തിനുള്ള വാറന്റി 24 മാസത്തില്‍ നിന്ന് 36 മാസമായും ഉയര്‍ത്തി.
ടാറ്റാ മോട്ടോഴ്സ് ഡീലര്‍ഷിപ്പ് സെന്ററുകളിലും 1800 ഓളം ടച്ച് പോയിന്റുകളിലും ആറു വര്‍ഷം വാറന്റി സേവനം ലഭ്യമാകും. ടാറ്റാ അലേര്‍ട്ട്, കസ്റ്റമര്‍ കെയര്‍ ആപ്പ്, ടാറ്റാ സുരക്ഷ, ടാറ്റാ ലോയല്‍റ്റി പ്രോഗ്രാം, ടാറ്റാ കവച്, സര്‍വ്വീസ് ഓ സൈറ്റ് തുടങ്ങി നിരവധി വില്‍പ്പനാനന്തര സേവനങ്ങളും ടാറ്റാ മോട്ടോഴ്സ് ഉപഭോക്താക്കള്‍ക്കായി നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: