കണ്ണൂര്‍: വിവര പൊതുജനസമ്പര്‍ക്ക വകുപ്പും ആരോഗ്യ വകുപ്പും ജില്ലയിലെ എന്‍എസ്എസ് യൂനിറ്റുകളുമായി സഹകരിച്ച് സംഘടിപ്പിച്ച സുരക്ഷിത ഭാവിക്ക് പ്രതിരോധ ചികിത്സ ബോധവല്‍ക്കരണ ക്ലാസ് പരമ്പരയില്‍ പങ്കെടുത്ത് ആയിരങ്ങള്‍. പ്രതിരോധ ചികില്‍സയുടെ പ്രാധാന്യത്തെക്കുറിച്ചും പോളിയോ, വസൂരി ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കുന്നതില്‍ പ്രതിരോധ ചികില്‍സ വഹിച്ച പങ്കിനെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പുകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രത്യേകം നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരാണ് ക്യാമ്പ്ുകളില് ബോധവല്‍ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തത്. എന്‍എസ്എസ് വളണ്ടിയര്‍മാരും രക്ഷിതാക്കളും നാട്ടുകാരുമായി 200 മുതല്‍ 500 വരെ പേരാണ് ഓരോ ക്ലാസിലും പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: