കുമളി: ടൗണില്‍ ദേശീയപാതയ്ക്ക് സമീപം തണ്ണീര്‍തടത്തിന്റെ പരിധിയില്‍ വരുന്ന ഭൂമി മണ്ണിട്ട് നികത്തിയ സംഭവം വിവാദത്തില്‍. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം.
പണി പൂര്‍ത്തിയായതോടെ സിപിഎം പതിവുപോലെ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനെതിരെ സമരത്തിനിറങ്ങി. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവാദഭൂമിയിലേക്ക് പ്രകടനം നടത്തുകയും പാര്‍ട്ടി കൊടി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഈ കൊടി ഇരുളിന്റെ മറവില്‍ എടുത്തുമാറ്റി. കുമളിയിലാണ് വിവാദത്തിനടയാക്കിയ സംഭവം.
ശബരിമല സീസണിന്റെ മറവില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ എന്ന വ്യാജേന ആണ് സ്വകര്യ വ്യക്തിയുടെ നിലം നികത്താന്‍ പഞ്ചായത്ത് അനുമതി നല്‍കിയത്. സംഭവം വിവാദമായതോടെ പ്രതിപക്ഷമായ സിപിഎം ജനപ്രതിനിധികളും ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും പഞ്ചായത്ത് ഭരണ സമിതിയും.
ഫീസ് ഈടാക്കിയാണ് ഈ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കുന്നത്. കോടികള്‍ വില മതിക്കുന്ന നിലം അയ്യപ്പന്മാരെ മറയാക്കി നികത്തുകയായിരുന്നു എന്നാണ് ബിജെപിയുള്‍പ്പെടെ മറ്റ് രാഷ്ട്രീയ കക്ഷികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: