ലഖ്നൗ: കുംഭമേളയുടെ ലോഗോ യു.പിയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സംസ്കാരം, പാരമ്ബര്യം എന്നീ കാര്യങ്ങളില്‍ പുതുതലമുറക്ക് അറിയുന്നതിനാണ് നിര്‍ദേശം നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനി അവാശ്ടി പറഞ്ഞു.
ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ സന്യാസിമാര്‍ പുണ്യസ്നാനം ചെയ്യുന്ന രംഗമാണ് ലോഗോയിലുള്ളത്. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലോഗോ പ്രകാശനം ചെയ്തത്.
യുനെസ്കൊയുടെ സാംസ്കാരിക പൈതൃക പട്ടികയില്‍ കുംഭമേളം ഇടംപിടിച്ചിരുന്നു. ലോകത്തില്‍ തന്നെ ഏറ്റവുമധികം തീര്‍ത്ഥാടകര്‍ ഒത്തുചേരുന്ന വേദിയാണ് കുംഭമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: