ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പുതിയ പത്രവും ചാനലും തുടങ്ങാന്‍ എഐഎഡിഎംകെ തീരുമാനം. നമതു അമ്മ എന്ന പേരിലായിരിക്കും പുതിയ പത്രം. എന്നാല്‍ ടി.വി ചാനലിന്റെ പേര് നിശ്ചയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പല പദ്ധതികളും ജനങ്ങളിലേക്കെത്തിക്കുക എന്നതും, പാര്‍ട്ടി എതിരാളികള്‍ക്ക് മറുപടി നല്‍കുക എന്ന ലക്ഷ്യമാണ് ചാനലും പത്രവും തുടങ്ങുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിന്റെ ജന്മദിനമായ ജനുവരി 17 നോ അല്ലെങ്കില്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നോ നമതു അമ്മ പത്രം’ പുറത്തിറക്കാനാണ് പാര്‍ട്ടി തീരുമാനം. ജയ ടി.വിയും നമതു എം.ജി.ആറുമാണ് പാര്‍ട്ടിയുടെ ചാനലുകളായി പ്രവര്‍ത്തിച്ചിരുന്നത്. ചാനലിന്റെ നടത്തിപ്പ് ശശികലയുടെ ബന്ധുക്കളുടെ കൈകളിലായതിനാലാണ് പുതിയ പത്രവും ചാനലും ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ടി.ടി.വി. ദിനകരന്റെ വിജയത്തിന് പാര്‍ട്ടി മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായാണ് ചാനല്‍ ചിത്രീകരിച്ചിരുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: