ന്യൂദൽഹി: കെനിയയിൽ മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെട്ട മൂന്ന് ഇന്ത്യൻ പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇവർക്കൊപ്പം തടവിലായിരുന്ന ഏഴ് നേപ്പാളി യുവതികളെയും മോചിപ്പിച്ചുവെന്നും സുഷമ വ്യക്തമാക്കി.
കെനിയയിലെ അന്തർദേശീയ മനുഷ്യക്കടത്ത് സംഘമാണ് ഇവരെ കെനിയയിലെത്തിച്ച് തടവിലാക്കിയത്. മൊംബാസയിലായിരുന്നു ഇവർ തടവിലാക്കപ്പെട്ടിരുന്നത്. ഇവരുടെ പാസ്പോർട്ട്, ഫോൺ എന്നിവയും ക്രിമിനലുകൾ കൈപ്പറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: