ആഗ്ര: താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ദിവസേന നാല്‍പ്പതിനായിരമായി പരിമിതപ്പെടുത്താനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ. മൂന്നുമണിക്കൂറിനുള്ളില്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങണമെന്നും വ്യവസ്ഥയുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള താജ്മഹലിനെ സംരക്ഷിക്കുന്ന നടപടികളുടെ ഭാഗമായാണിത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി രവീന്ദര്‍ സിങ് , എഎസ്ഐ ഉന്നതോദ്യോഗസ്ഥര്‍ ,ആഗ്ര ജില്ലാഭരണാധികാരികള്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംയുക്തയോഗത്തിലാണ് തീരുമാനം.
തിരക്കേറിയ ദിവസങ്ങളില്‍ 60000 മുതല്‍ 70000 വരെആളുകളാണ് താജിനുള്ളില്‍ പ്രവേശിക്കുന്നത്. പതിനഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യനിരക്കിലുള്ള ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തുക വഴി അവരുടെ എണ്ണം തിട്ടപ്പെടുത്താനുള്ള നിര്‍ദ്ദേശവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: