ആര്‍പ്പൂക്കര: തീര്‍ത്ഥാടനത്തിനായി ശബരിമലയിലേക്ക് വരികയായിരുന്നു വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ തീര്‍ത്ഥാടകയെ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചു. മധുര മേലൂര്‍ താലൂക്കില്‍ വെള്ളരിപ്പട്ടിയില് ശരവണന്റെ മകള്‍ യാളിനി(11)യെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലയ്ക്കലിന് സമീപം ഇന്നലെ വെളുപ്പിന് 3മണിയോടെയാണ് അപകടം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനിന്റെ വാതില്‍ അബദ്ധവശാല്‍ തുറന്നപ്പോള്‍ യാളിനി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നിലത്ത് വീണതിനെ തുടര്‍ന്ന് ശരീരത്തിന്റെ ഇടത് ഭാഗത്തുള്ള അവയവങ്ങള്‍ക്ക് ഗുരുതരമായ പോറലേറ്റു. മാംസം വേര്‍പെട്ട നിലയിലാണുള്ളത്. രാവിലെ 9മണിയോടെ മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: