പാലക്കാട്: സ്വച്ഛഭാരത് മിഷന് ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളെ റാങ്കിങ്ങിലൂടെ തെരഞ്ഞെടുക്കാന്‍ സ്വച്ഛസര്‍വ്വേക്ഷന്‍-2018 എന്ന പേരില്‍ നഗരങ്ങളുടെ ശുചിത്വ നിലവാരം പരിശോധിക്കുന്നു.
സ്വച്ഛസര്‍വ്വേക്ഷന്‍-2018 പരിപാടിയുടെ ഭാഗമായുള്ള ശുചിത്വ സര്‍വ്വേ, കേന്ദ്ര പാര്‍പ്പിട നഗരകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ജില്ലയിലെ നഗരസഭകളില്‍ ആരംഭിക്കും.
സര്‍വ്വേയുടെ ഭാഗമായി നഗരസഭയുടെ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍, നഗരസഭ പരിധിയിലെ ചേരികള്‍, കോളനികള്‍, കച്ചവടകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, കമ്മ്യൂനിറ്റി ഹാളുകള്‍, പൊതുശുചിമുറികള്‍, കമ്മ്യൂണിറ്റി ടോയ്ലറ്റുകള് എന്നിവിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തും.
പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സര്‍വ്വേയിലൂടെ ശേഖരിക്കും. ശുചിത്വ-മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് നഗരസഭ നല്കിയ വിവരങ്ങള്‍ നഗരസഭ അധികാരികളില്‍ നി്ന്നും നഗരസഭ രേഖകളില്‍ നിന്നും ശേഖരിക്കും.
സ്വച്ഛസര്വ്വേക്ഷന്റെ ഭാഗമായുള്ള രജിസ്ട്രേഷന് ജില്ലയിലെ എല്ലാ നഗരസഭകളും ഇതിനകം പൂര്‍ത്തിയാക്കി മുന്നോട്ടു പോയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: