ഇരിട്ടി: കൈവെള്ളയില്‍ വസന്തം വിരിയിച്ച മൈലാഞ്ചിയിടല്‍ മത്സരം ഇരിട്ടി പുഷ്പോത്സവത്തില്‍ പൂനിലാവായി. പ്രകൃതിവര്‍ണങ്ങളും രൂപങ്ങളും ചിത്രങ്ങളും കൃത്യതയോടെ, രൂപഭംഗിയോടെ കൈവെള്ളയില്‍ വിരിഞ്ഞപ്പോള്‍ കാഴ്ചക്കാര്‍ക്കത് വിസ്മയമായി. എട്ടാംതരം വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ 30 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. എല്ലാ ടീമുകളും മൈലാഞ്ചിക്കൂട്ടുകള് കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കുകയായിരുന്നു.
മത്സരത്തില്‍ പി.കെ.അഫ്നീദ, എം.വി.സജിന (ഉളിയില്‍) എന്നിവര്‍ ഒന്നാം സ്ഥാനവും പി.വി.തീര്‍ത്ഥ കാക്കയങ്ങാട്, അരുന്ധതി പ്രദീപ് പേരാവൂര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും അജ്മല്‍ പര്‍വീണ്‍ പുന്നാട്, കെ.ഫായിസ ശിവപുരം എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഇരിട്ടി നഗരസഭാ ടൗണ്‍ കൗണ്‍സിലര്‍ റുബീന റഫീഖ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്മാന് സി.എ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സി.അഷ്റഫ്, പി.അശോകന്, പി.സുനില്‍കുമാര്‍, സി.ബാബു, കെ.വി.റഷീദ്, ഷജിന ജയരാജന്, പ്രീതി സുനില്‍, പി.റഫീഖ് എന്നിവര്‍ പ്രസംഗിച്ചു. ഷിനു റഫീഖ്, ഷബ്ന നാസര്‍ എന്നിവരാണ് വിധി നിര്‍ണയം നടത്തിയത്.
പുഷ്പോത്സവം ഏഴിന് സമാപിക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: