ഇരിങ്ങാലക്കുട: ഒരു കോടി രൂപയോളം ചെലവാക്കി കഴിഞ്ഞ മാസം കോണ്‍ക്രീറ്റ് ചെയ്ത റോഡ് കുത്തിപ്പൊളിച്ചതിനെതിരെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ പരാതി നല്കി. ഠാണാവില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡാണ് കുത്തിപ്പൊളിച്ച് പന്തല്‍ നിര്‍മിച്ചത്. വലിയങ്ങാടി അമ്പ് പെരുന്നാളിനുള്ള ബഹുനില പന്തലാണ് നിര്‍മിക്കുന്നത്.
കൗണ്‍സിലില്‍ അപേക്ഷ നല്‍കിയത് കമാനങ്ങള്‍ നിര്മിക്കാനായിരുന്നെന്ന് കൗണ്ലിലര്മാരായ സന്തോഷ് ബോബന്, രമേശ് വാരിയര്‍, അമ്പിളി ജയന് എന്നിവര്‍ പറഞ്ഞു. എന്നാല്‍, കോണ്‍ക്രീറ്റ് ചെയ്ത സ്ഥലത്ത് അനുമതിയില്ലാതെ കുഴികളെടുത്ത് അതിനു മുകളില്‍ ഇരുമ്പു മൂടികള്‍ സ്ഥാപിച്ചിരിക്കുന്നു. റോഡ് കുത്തിപൊളിച്ച് ബഹുനില പന്തല്‍ നിര്‍മിക്കുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: