ദല്‍ഹി: വൈകിയെത്തുന്ന ട്രെയിനുകളെക്കുറിച്ച് യാത്രക്കാര്‍ക്ക് ഇനി ഫോണില്‍ സന്ദേശമെത്തും.ഇന്‍ഡ്യന്‍ റെയില്‍വെ നിര്‍ദ്ദേശമനുസരിച്ച് ഒരു മണിക്കൂറിലധികം വൈകുന്ന തീവണ്ടികളെക്കുറിച്ച് നിറുത്തിയിടുന്ന സ്റ്റേഷനുകളിലും, യാത്രികര്‍ക്ക് അറിയിപ്പുകള് ലഭ്യമാകും.
രാജധാനി,ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമാണ് എസ്.എം.എസ് സൗകര്യം നല്‍കിയിരുന്നത്. ഇന്ന് സൂപ്പര്‍ഫാസ്റ്റ്,എക്സ്പ്രസ്സ് എന്നിവയോടെ 1400 ട്രെയിനുകളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: