ആലപ്പുഴ: ബിജെപി സംസ്ഥാന വ്യാപകമായി നടക്കുന്ന സമ്പര്‍ക്ക യജ്ഞം ആരംഭിച്ചു. ഏഴു വരെ തുടരും. ബൂത്തു തലത്തില്‍ സമ്പര്‍ക്ക പ്രവര്‍ത്തനത്തിന് സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കും. ആലപ്പുഴയില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഡോ. നാഗേന്ദ്ര പ്രഭുവിന്റെ ഭവനം സന്ദര്‍ശിച്ച് സമ്പര്‍ക്കത്തിന് തുടക്കം കുറിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഭുവനേശ്വരന്‍, ഏരിയ പ്രസിഡന്റ് ഡി. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
















