ആലപ്പുഴ: 10 ലക്ഷം ശാസ്ത്രസാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച അടല്‍ ഇന്നവേഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 16 സ്‌കൂളുകള്‍ അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കുന്നതിനു തെരഞ്ഞെടുത്തു. സംസ്ഥാനത്തു നിന്നും ഒന്നാംഘട്ടത്തില്‍ 31 സ്‌കൂളുകളും രണ്ടാംഘട്ടത്തില്‍ 172 സ്‌കൂളുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം ഓരോ സ്‌കൂളിനും 20 ലക്ഷം രൂപയായിരിക്കും ലഭിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ സ്‌കൂളുകള്‍ എഴുപുന്ന സെന്റ് റാഫേല്‍സ് എച്ച്എസ്എസ്, പൂങ്കാവ് മേരി ഇമാക്കുലേറ്റ് എച്ച്എസ്എസ്, ആലപ്പുഴ ടിഡി എച്ച്എസ്എസ്, ആലപ്പുഴ ജ്യോതിനികേതന്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, മാവേലിക്കര ഗവ. എച്ച്എസ്എസ് ഗേള്‍സ്, എടത്വ സെന്റ് അലോഷ്യസ് എച്ച്എസ്എസ്, കിടങ്ങറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ടിഡി ഹൈസ്‌കൂള്‍, കായംകുളം ശ്രീവിഠോബ എച്ച്എസ്, കലവൂര്‍ ഗവ. എച്ച്എസ്, മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍, പുറക്കാട് എസ്എന്‍എം എച്ച്എസ്എസ്, ചാരമംഗലം ഗവ. ഡിവി എച്ച്എസ്എസ്, മാന്നാര്‍ ജവഹര്‍ നവോദയ വിദ്യാലയ, കണ്ടമംഗലം എച്ച്എസ്എസ്, പട്ടണക്കാട് എസ്‌സിയു ഗവ. വിഎച്ച്എസ്എസ്.
















