ആലപ്പുഴ: കേന്ദ്ര ചിട്ടിനിയമം കേരളത്തിലും പ്രാബല്യത്തില്‍ വന്നതിനാല്‍ നിയമപ്രകാരം അനുമതി കൂടാതെ ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റു രേഖകളോ പുറപ്പെടുവിക്കാന്‍ പാടില്ലെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. 1982ലെ കേന്ദ്ര ചിട്ടി നിയമത്തില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യചിട്ടി കമ്പനികള്‍ക്ക് മാത്രമാണ് ചിട്ടി നടത്തുന്നതിനുള്ള മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുള്ളത്. കമ്പനികള്‍ നടത്തുന്ന ചിട്ടികളുടെ വിശദവിവരങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ഓഫീസുകളിലും സഹകരണ സംഘങ്ങളുടെ ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വ്യാജ ചിട്ടികളെ കുറിച്ചുള്ള വിവരം ആലപ്പുഴ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്‌സിനെ രേഖാമൂലം അറിയിക്കാം. വിലാസം: ജില്ലാ രജിസ്ട്രാര്‍ ഓഫീസ്, ഹെഡ് പിഒ, ആലപ്പുഴ 688001. ഫോണ്‍: 0477-2253257, 9846203286, 9447728325.
















