മരിച്ചയാളിന്റെ സഞ്ചയനം നടത്തുമ്പോള്‍ അസ്ഥികള്‍ ശേഖരിച്ച് അത് വീടിനുമുന്‍പിലുള്ള മരത്തില്‍ കെട്ടിത്തൂക്കുന്നു. കോട്ടയം ജില്ലയില്‍ ചില ഭാഗങ്ങളില്‍ നായന്മാരുടെ ഇടയില്‍ കണ്ടുവരുന്ന ഒരു രീതിയാണിത്. സാധാരണ പാലുള്ള മരത്തിലാണ് തൂക്കാറ്. പ്ലാവ്, ആഞ്ഞിലി മുതലായവയില്‍. ചെറിയ സ്ഥലത്തിരിക്കുന്ന വീടാണെങ്കില്‍ മരങ്ങളില്ലാത്തിനാല്‍ വീടിന്റെ മൂലയില്‍ (കഴക്കോലില്‍) കെട്ടിത്തൂക്കുന്നു. 12-ാം പക്കമോ 16-ാം പക്കമോ പതിനാറടിയന്തരത്തിനുശേഷം അതെടുത്ത് ജലാശയത്തില്‍ നിക്ഷേപിക്കുന്നു.
ഈ രീതി മറ്റുജാതിക്കാരിലാരിലും കാണുന്നില്ല. മരിച്ചയാളിന്റെ ‘ഒരു ഭാഗം’ കെട്ടിത്തൂക്കുന്നതിലെ ന്യായമെന്ത്? എന്തെങ്കിലും ശാസ്ത്രീയവശമുണ്ടോ? ഗരുഡപുരാണത്തില്‍ സഞ്ചയനകാര്യങ്ങള്‍ പറയുന്നിടത്ത് കെട്ടിത്തൂക്കിനെക്കുറിച്ച് യാതൊന്നും പറയുന്നില്ല. അറിവുള്ളവര്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് കരുതുന്നു.
കെ.ബി. ദിവാകരന്‍ നായര്‍,
കോട്ടയം
















