പാലക്കാട്: സര്‍ക്കാര്‍ ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍ സമയം ജോലിചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്നും, അവരുടെ മാനസ്സിക സംഘര്‍ഷം ലഘൂകരിക്കുവാന്‍ വിദ്ഗദരുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നല്‍കണമെന്നും മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് അഭിപ്രായപ്പെട്ടു.
വിശ്വാസിന്റെ അഞ്ചാംവാര്‍ഷികവും ഇ-നീതികേന്ദ്രയുടേയും പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്രൈം കൗണ്‍സിലിംഗ് സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് ഉദ്യോഗസ്ഥരുടെ മാനസ്സികാരോഗ്യം മെച്ചപ്പെടുത്തിയാല്‍ മാത്രമേ കുറ്റകൃത്യങ്ങളില്‍ ഇരയായവരോട് സഹാനുഭൂതിയോടുകൂടി പെരുമാറുവാന്‍ സാധിക്കുകയുള്ളു. സാധാരണക്കാരന് നീതി ലഭിക്കുവാന്‍വേണ്ടി വിശ്വാസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും, കുട്ടികളോടുള്ള കുറ്റകൃത്യങ്ങളും കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും കുറയ്ക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഡോ.പി.എം.നായര്‍ മുഖ്യപ്രഭാഷണം നടത്തി.
വിശ്വാസ് വൈസ്പ്രസിഡന്റ് അഡ്വ.എസ്.ശാന്താദേവി അദ്ധ്യക്ഷത വഹിച്ചു. എം.തുഷാര്‍, പ്രഫുല്ലദാസ്, ഫാ.ജോര്‍ജ്ജ്, കെ.ഷീബ, അഡ്വ.ടി.റീന, കെ.മുരളീധരന്, എം.പി.സുകുമാരന്‍, അഡ്വ.ഗിരീഷ് മേനോന്, അഡ്വ.വിജയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: