ഗുരുവായൂര്‍: താമരയൂരില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്ത്തകന് പരിക്ക്. അയിനിപ്പുള്ളി സ്വദേശി താമരയൂര്‍ കളത്തില്‍ രമേശന് മകന് അഭിന്‍രാജ് (19) നാണ് പരിക്കേറ്റത്. ഇരുമ്പുദണ്ഡു കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ അഭിന്‍ രാജിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായ താമരയൂര്‍ നാലകത്ത് നൗഷാദ് മകന് നിഷില്‍, പൂര്‍വ വിദ്യാര്‍ത്ഥി താമരയൂര്‍ ഓവാട്ട് ശശി മകന് ശരത് എന്നിവരാണ് ഇടിക്കട്ട, ഇരുമ്പ് പൈപ്പ് എന്നീ ആയുധങ്ങളുമായി ഇന്നലെ രാവിലെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. തടയാന്‍ വന്ന അമ്മയെ അസഭ്യം പറയുകയും ചെയ്തു.
31 ന് രാത്രി പുതുവര്‍ഷാഘോഷങ്ങള്‍ക്കു ശേഷം നിഷിലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ബഹളം വയ്ക്കുകയും ഒന്നിന് രാവിലെ മാരകായുധങ്ങളുമായി പത്തോളം പേരടങ്ങുന്ന സംഘം കണ്ണില്‍ കാണുന്നവരെയെല്ലാം വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ബൈക്കില്‍ പോവുകയായിരുന്ന താഴിശ്ശേരി സന്തോഷ് മകന് വൈഷ്ണവ് (19) നെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി ബൈക്ക് പിടിച്ചു വാങ്ങി. രാത്രി താമരയൂര്‍ കുളങ്ങര ദിനേശന്റെ വീട്ടില്‍ കയറിച്ചെന്ന് വിദ്യാര്‍ത്ഥിയായ മകന് വിനീത് (17) നെ മുഖത്ത് അടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. മൂന്നു ദിവസമായി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം അഴിച്ചുവിടുന്ന എസ്എഫ്ഐ സംഘത്തെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഗുരുവായൂര്‍ നെന്മിനിയില് ബിജെപി പ്രവര്ത്തകന് ആനന്ദനെ കൊലപ്പെടുത്തിയ സംഭവത്തിലും ശ്രീകൃഷ്ണ കോളേജിലെ എസ്എഫ്ഐ ക്കാരുടെ പങ്ക് വലുതായിരുന്നു. ഇന്നലെ രാവിലെ ഉണ്ടായ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ അഭിന്‍രാജ് ഗുരുവായൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: