ഇരിങ്ങാലക്കുട:കൂടല്‍മാണിക്യം ക്ഷേത്ര കൂത്തമ്പലത്തില്‍ ശ്രീരാമപട്ടാഭിഷേകം കൂടിയാട്ടം അരങ്ങേറി. ഒരു നൂറ്റാണ്ടിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്ത്രികമായ ക്രിയകളോടെ ശ്രീരാമപട്ടാഭിഷേകം കൂടിയാട്ടം കൂത്തമ്പലത്തില്‍ നടക്കുന്നത്. പുതുക്കി പണിത കൂത്തമ്പലത്തിന്റെ ശാസ്ത്രവിധിപ്രകാരമുള്ള പുനപ്രതിഷ്ഠാ കലശചടങ്ങുകള്‍ പൂര്‍ത്തിയാക്കി ആദ്യമായാണ് ഭാസന്റെ അഭിഷേക നാടകത്തിലെ അവസാന അങ്കമായ ശ്രീരാമ പട്ടാഭിഷേകം അരങ്ങേറിയത്. അഗ്നിയായി ഗുരു അമ്മന്നൂര്‍ കുട്ടന് ചാക്യാരും ശ്രീരാമനായി രജനിഷ് ചാക്യാരും, സീതയായി അപര്‍ണ്ണ നങ്ങ്യാരും രംഗത്തെത്തി. ലക്ഷ്മണനായി മാധവ് ചാക്യാരും, വിഭീഷണനായി രാമന് ചാക്യാരും ഹനുമാനായി രാജന് ചാക്യാരും അരങ്ങിലെത്തി. നെടുമ്പിള്ളി തരണനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാട്, അണിമംഗലം വല്ലഭന് നമ്പൂതിരി തുടങ്ങിയവര്‍ തന്ത്രി മുഖ്യരായി ചടങ്ങിന് നേതൃത്വം നല്കി. കലാമണ്ഡലം ഉണ്ണികൃഷ്ണന് നമ്പ്യാര്‍, ഹരീഷ് നമ്പ്യാര്‍, ശരത് നാരായണന് നമ്പ്യാര്‍, ഗോപിനാഥന് നമ്പ്യാര്‍ എന്നിവര്‍ മിഴാവിലും വിജയന് മാരാര്‍ ഇടയ്ക്കയിലും മേളമൊരുക്കി. ഇന്ദിര, ദേവി നങ്ങ്യാര്‍ എന്നിവര്‍ താളത്തിലും കലാമണ്ഡലം സതീശന് ചുട്ടിയുമായും സഹകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: