തൃശൂര്‍: സ്കൂള്‍ കലോത്സവ ഊട്ടുപുരയിലെ നളന് പഴയിടം മോഹനന് നമ്പൂതിരി. കലയുടെ മേളത്തില്‍ രുചിയുടെ കൊഴുപ്പേകുന്നത് പാചകകലയുടെ കുലപതിയായ പഴയിടം തന്നെ. 2000 ലെ കോട്ടയം റവന്യു ജില്ലാ കലോത്സവത്തില്‍ ഭക്ഷണം ഒരുക്കി തുടങ്ങിയതാണ്. 2006 ലെ സംസ്ഥാന സ്കൂള്‍ കലോത്സവം മുതല്‍ പതിവുകാരനാവുകയായിരുന്നു.
കഴിഞ്ഞ പത്തോളം സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികള്‍ക്ക് രുചിയുടെ ലോകം സമ്മാനിച്ചത് പഴയിടം തന്നെ. മറ്റു സംസ്ഥാന കലോത്സവങ്ങള്‍, റവന്യു, ജില്ലാ കലോത്സവം അങ്ങനെ 17 വര്‍ഷത്തോളമായി പല കലാമേളകള്‍ കടന്നുപോയത് ഈ പാചക കുലപതിയുടെ കൈകളിലൂടെയാണ്. ഇതിനോടകം 60 ലക്ഷത്തോളം കുട്ടികള്‍ക്ക് കലോത്സവങ്ങളില്‍ ഭക്ഷണം പാകം ചെയ്തു നല്കിട്ടുണ്ട്.
കലോത്സവത്തില്‍ ഒരു ദിവസം 1500 ലിറ്റര്‍ പായസം വേണം. അതുപോലെ തന്നെ മറ്റുവിഭവങ്ങളും രുചിയോടെ തയ്യാറാക്കണം. പാചകം കലയാണെങ്കിലും വിഭവങ്ങള്‍ക്ക് സ്വാദ് കൂടണമെങ്കില് കറിക്കൂട്ടുകള്‍ക്കൊപ്പം കണക്കും ഒത്തുചേരണമെന്ന് പഴയിടം പറയുന്നു. 58 മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വ്യത്യസ്തമായ രുചികളുമായി പഴയിടം അഞ്ചിന് തൃശൂരിലെത്തും. രാവിലെ 10 ന് പാലുകാച്ചലും 11 ന് നിലവറ നിറക്കലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: